മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ

By Web Team  |  First Published Nov 17, 2022, 4:11 PM IST

മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. 


മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുകയാണ് സന്ധ്യ ദേവനാഥൻ. 2023 ജനുവരി 1 ന് പുതിയ ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥൻ പ്രവർത്തിക്കും. മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. 

അതേസമയം നേരത്തേ വാട്സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് രാജിവച്ചു. മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാളും കമ്പനി വിട്ടു. മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്റെ രാജിക്ക് പിന്നാലെയാണ് ഇരുവരും പടിയിറങ്ങുന്നത്. നിലവിലെ  വാട്സാപ്പ് പബ്ലിസി പോളിസി മേധാവി ശിവ്നാഥ് തുക്രാൽ മെറ്റ പോളിസി മേധാവിയാകും. ഇന്ത്യയിൽ വാട്സാപ്പിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ആളാണ് അഭിജിത് ബോസ് എന്ന വാട്സാപ് മേധാവി വില കത്താർട്ട് പ്രതികരിച്ചു.

Latest Videos

click me!