സാംസങ്ങ് ഡബ്ല്യു 2018 അവതരിപ്പിച്ചു

By Web Desk  |  First Published Dec 5, 2017, 1:59 PM IST

സാംസങ്ങിന്‍റെ പുതിയ ഫ്ലിപ്പ് ഫോണ്‍ ഡബ്ല്യു 2018 അവതരിപ്പിച്ചു. ചൈനയില്‍ ഇറക്കിയ ഫോണ്‍ ഉടന്‍ തന്നെ അവിടെ വിപണിയിലെത്തും. ഫോണിന്‍റെ വില സാംസങ്ങ് പറയുന്നില്ലെങ്കില്‍ അനൌദ്യോഗിക വിവരങ്ങള്‍ പ്രകാരം, 15,999 ചൈനീസ് യുവാന്‍ (ഏകദേശം 1,56,179 രൂപ) വില വരുമെന്നാണ് റിപ്പോര്‍ട്ട്. ലോഹവും ഗ്ലാസും ചേര്‍ന്ന ഡിസൈനാണ് ഫോണിനുള്ളത്. 

എലിജന്‍റ് ഗോള്‍ഡ്, പ്ലാറ്റിനം എന്നീ രണ്ട് നിറങ്ങളില്‍  ഫോണ്‍ ലഭിക്കും. രണ്ട് സൂപ്പര്‍ അമോലെഡ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേകളാണ് സാംസങ് ഡബ്ല്യു 2018 -നുള്ളത്. ഒന്ന് പുറത്തേക്ക് കാണുന്ന വിധത്തിലും ഒന്ന് അകത്തുമാണ് ഉണ്ടാവുക.  സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസര്‍, ആറ് ജിബി റാം, 64 ജിബി അല്ലെങ്കില്‍ 256 ജിബി സ്റ്റോറേജുകള്‍, യുഎസ്ബി ടൈപ് സി പോര്‍ട്ട്, എന്നിവയാണ് സാംസങ് ഡബ്ല്യു 2018ന്റെ ഫീച്ചറുകള്‍.

Latest Videos

സാംസങിന്റെ വോയ്‌സ് അസിസ്റ്റന്റ് ആയ ബിക്‌സ്ബി ഉപയോഗിച്ചിട്ടുള്ള ഗാലക്‌സി ശ്രേണിയില്‍ ഉള്‍പെടാത്ത മോഡല്‍ എന്ന പ്രത്യേകതയും ഡബ്ല്യു 2018 നുണ്ട്. എഫ്/1.5 അപ്പേര്‍ച്ചറോടുകൂടിയ 12 മെഗാപ്കിസല്‍ പ്രൈമറി ക്യാമറയാണ് ഫോണിനുള്ളത്. എഫ് 1.5 നും എഫ്/2.4 നുമിടയില്‍ അപ്പേര്‍ച്ചര്‍ ക്രമീകരിക്കാനും ഡബ്ല്യു 2018 ഫോണിന്റെ ക്യാമറയില്‍ സാധിക്കും. അഞ്ച് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഇതിനുള്ളത്.

click me!