വിമാനത്തില്‍ കയറിയവര്‍ക്കെല്ലാം ഗ്യാലക്സി നോട്ട് 8 ഫ്രീ.!

By Web Desk  |  First Published Oct 31, 2017, 5:48 PM IST

സാംസങ്ങിന് ഏറെ പേരുദോഷം കേള്‍പ്പിച്ച ഫോണ്‍ മോഡലായിരുന്നു ഗ്യാലക്‌സി നോട്ട് 7. നിരന്തരം വന്ന പൊട്ടിത്തെറി റിപ്പോര്‍ട്ടുകള്‍ കാരണം ഫോണ്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. വിപണിയില്‍ നിന്ന് പിന്‍വലിച്ചതിനൊപ്പം തന്നെ ഫോണിന് വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടുകൊണ്ട് ഒരു വര്‍ഷത്തിന്‌ശേഷം സംസങ്ങ് ഗ്യാലക്‌സി നോട്ട് 8നെ വിപണിയില്‍ എത്തിച്ചു. 

Latest Videos

undefined

ഫോണിന്‍റെ പ്രചാരണാര്‍ത്ഥം വിമാനത്തിലും നോട്ട് 8 സൗജന്യമായി വിതരണം ചെയ്തു. സ്‌പെയില്‍ നിന്നുള്ള യാത്രാവിമാനത്തിലാണ് ഫോണ്‍ വിതരണം ചെയ്തത്. വിമാനത്തില്‍ ഉണ്ടായിരുന്ന 200 യാത്രക്കാര്‍ക്കും ഫോണ്‍ സൗജന്യമായി നല്‍കി.  ഫോണ്‍ പൊട്ടിത്തെറിക്കില്ലെന്നും എല്ലാം കൊണ്ടും സുരക്ഷിതമാണെന്നും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ആയിരം ഡോളര്‍ (ഏകദേശം 64,000 രൂപ) വില വരുന്ന ഗ്യാലക്‌സി നോട്ട് 8 ഇരുന്നൂറ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്. 

വിമാനത്തിലെ ജീവനക്കാര്‍ തന്നെയാണ് യാത്രക്കാര്‍ക്ക് ഫോണ്‍ വിതരണം ചെയ്യുന്നത്. വിമാനത്തില്‍ ഫോണ്‍ വിതരണം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ഹിറ്റാണ്.

click me!