സാംസങ് എസ് 8 ഇന്ത്യന്‍ വിപണിയില്‍

By Web Desk  |  First Published Apr 19, 2017, 7:01 AM IST

മുംബൈ: ലോകത്തെ മുന്‍നിര സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മുന്തിയ മോഡലായ എസ് 8ഉം എസ് 8 പ്ലസും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12ന് ദില്ലിയില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഔദ്യോഗികമായി എസ് 8ഉം എസ് 8 പ്ലസും ഇന്ത്യയില്‍ അവതരിപ്പിച്ചത്. അമേരിക്കയിലെത്തി മൂന്നാഴ്ചയ്ക്ക് ശേഷമാണ് എസ് 8 ഇന്ത്യയിലെത്തുന്നത്. എസ് 8ന് 5.8 ഇഞ്ചും എസ് 8 പ്ലസിന് 6.2 ഇഞ്ചുമാണ് സ്‌ക്രീന്‍ വലുപ്പം. 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ ആട്ടോ ഫോക്കസ് മുന്‍ ക്യാമറയും ഫോണിലുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാനുമാകുന്ന സ്‌ക്രീനും ബോഡിയുമാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ ഫോണുകളുലെ വിലയെന്താകുമെന്ന് വ്യക്തമല്ല. എസ് 8ന് 46,000 രൂപയും എസ് 8 പ്ലസിന് 55,000 രൂപയുമാണ് പ്രതീക്ഷിക്കുന്ന വില.

click me!