ഐഫോണ്‍ എക്സിന് സാംസങ്ങിന്‍റെ അടുത്ത വെല്ലുവിളി ജനുവരിയില്‍ എത്തുമെന്ന് സൂചന. സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ ജനുവരിയില്‍ ലാസ്വേഗസില്‍ പുറത്തിറക്കാനാണ് സാംസങ്ങ് തയ്യാറെടുക്കുന്നക്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ആയിരിക്കും സാംസങ്ങിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ എത്തുക. ഐഫോണിന്‍റെ വന്‍ മാര്‍ക്കറ്റായ അമേരിക്കയില്‍ വന്‍ പ്രകടനമാണ് സാംസങ്ങ് ഗ്യാലക്സി എസ്8 പ്ലസ് കാഴ്ചവച്ചത്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ ഫോണിന്‍റെ പുറത്തിറക്കലിന് സാംസങ്ങ് അമേരിക്ക നിശ്ചയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനികളായ എല്‍ജി, സോണി എന്നിവര്‍ എല്ലാം തങ്ങളുടെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്ന വേദിയാണ് സിഇഎസ്. എന്തായാലും ഇതുവരെ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ഗാമിയുടെ പ്രത്യേകതകള്‍ നിലനിര്‍ത്തിയായിരിക്കും എസ്9, എസ്9 പ്ലസ് എന്നിവ എത്തുക എന്നാണ് റിപ്പോര്‍ട്ട്.
എസ്എം ജി960 എന്ന മോഡല്‍ നമ്പറിലായിരിക്കും സാംസങ്ങ് എസ്9 ഇറക്കുന്നത്. അതേ സമയം എസ്9 പ്ലസിന്‍റെ മോഡല്‍ നമ്പര്‍ എസ്എം ജി965 ആയിരിക്കും. യഥാക്രമം 5.8 ഇഞ്ച്, 6.2 ഇഞ്ച് സ്ക്രീന്‍ വലിപ്പം ആയിരിക്കും ഇരുഫോണുകള്‍ക്കും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തരത്തിലുള്ള ഓഡിയോ സംവിധാനം ഫോണിനുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.