സാംസങ്ങ് ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എന്നിവ പുറത്തിറക്കി. ഗ്യാലക്സി എസ്7, എസ്7 എഡ്ജ് എന്നിവയുടെ പിന്മുറക്കാരായ ഈ ഫോണുകള്‍ ഏപ്രില്‍ 21 മുതല്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ ലോഞ്ചിംഗിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. അടുത്തിടെ വിപണിയില്‍ വന്‍ ദുരന്തമായ ഗ്യാലക്സി നോട്ട് 7ന് ശേഷം സാംസങ്ങ് നടത്തുന്ന ഏറ്റവും വലിയ ലോഞ്ചിംഗ് ആണ് എസ്8 ന്റെ എസ്8 പ്ലസിന്റെയും. ഗ്യാലക്സി എസ്8ന് ഏതാണ്ട് 57,000 രൂപയ്ക്ക് അടുത്തും, എസ്8 പ്ലസിന് 63,000 രൂപയും ആയിരിക്കും വില എന്നാണ് സൂചന.
രണ്ട് ഫോണുകളും ക്യൂല് കോം 64 ബിറ്റ് സ്നാപ്ഡ്രാഗണ്‍ 835 ഒക്ടാകോര്‍ എസ്ഒസിയാണ് ഇരു ഫോണുകളിലെയും പ്രോസസ്സര്‍. 4ജിബി റാം ശേഷിയാണ് ഈ ഫോണുകള്‍ക്കുള്ളത്. 64 ജിബിയാണ് ഓണ്‍ബോര്‍ഡ് മെമ്മറി, ഇത് എസ്.ഡികാര്‍ഡ് ഉപയോഗിച്ച് 256 ജിബിയായി മെമ്മറി വര്‍ദ്ധിപ്പിക്കാം.
undefined
മുന്‍മോഡലുകളെ അപേക്ഷിച്ച് ഡിസൈനിങ്ങില്‍ വന്‍ വ്യത്യാസങ്ങളുമായാണ് എസ്8ഉം എസ്8 പ്ലസും എത്തുന്നത്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഒഴിവാക്കിയാണ് പുതിയ ഗ്യാലക്സി എസ്8, എസ്8 പ്ലസ് എത്തുന്നത്. ആപ്പിള്‍ ഐഫോണ്‍ 8ല്‍ ആലോചിക്കുന്ന പ്രത്യേകതയാണ് ഇതിലൂടെ സാംസങ്ങ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഫിംഗര്‍ പ്രിന്റ് സെന്‍സറും ഫോണിനുണ്ട്.
ഇരു ഫോണുകളും ഡ്യൂവല്‍ എഡ്ജ് കര്‍വ്ഡ് ഡിസ്പ്ലേയോടെയാണ് എത്തുന്നത്. അതിനാല്‍ കൂടിയ കാഴ്ച സ്ഥലമാണ് ഇരു ഫോണുകളും നല്‍കുന്നത്. ഇന്‍ഫിനിറ്റി ഡിസ്പ്ലേ എന്നാണ് ഇതിനെ സാംസങ്ങ് വിശേഷിക്കുന്നത്. ഇരു ഫോണുകളും എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഇത് ക്യൂഎച്ച്ഡിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഗ്യാലക്സി എസ്8 5.8 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്, റെസല്യൂഷന്‍ 2960x1440പിക്സലാണ്, ഡെന്‍സിറ്റി 570ppiആണ്. അതേ സമയം ഗ്യാലക്സി എസ്8 പ്ലസിന്റെ സ്ക്രീന്‍ വലിപ്പം 6.2 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം റെസല്യൂഷന്‍ 2960x1440പിക്സലാണ് 529 പിപിഐ ആണ് ഡെന്‍സിറ്റി.
12 എംപിയാണ് ഇരു ഫോണിന്റെയും പ്രധാന ക്യാമറ. മുന്നിലെ സെല്‍ഫി ക്യാമറ 8എംപിയാണ്. ഫിംഗര്‍ സ്കാനറിന് പുറമേ ഐറിസ് സ്കാനറും വാഗ്ദാനം ചെയ്യുന്നതാണ് സാംസങ്ങിന്റെ ഈ ഫോണിന്റെ സുരക്ഷ.