ഗ്യാലക്സി നോട്ട് 9ന് 8ജിബി റാം പതിപ്പ്

By Web Desk  |  First Published May 28, 2018, 7:33 PM IST
  • സാംസങ്ങ് ഈ വര്‍ഷം ഇറക്കുമെന്ന് കരുതുന്ന ഗ്യാലക്സി നോട്ട് 9 നെക്കുറിച്ചുള്ള പുതിയ അഭ്യൂഹം പുറത്ത്

സാംസങ്ങ് ഈ വര്‍ഷം ഇറക്കുമെന്ന് കരുതുന്ന ഗ്യാലക്സി നോട്ട് 9 നെക്കുറിച്ചുള്ള പുതിയ അഭ്യൂഹം പുറത്ത്. സാംസങ്ങ് ഫോണുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന ഐസ് യൂണിവേഴ്സ് എന്ന ട്വിറ്റര്‍ ഐഡിയാണ് പുതിയ റൂമറിന് പിന്നില്‍. 

8ജിബി ആയിരിക്കും സാംസങ്ങിന്‍റെ സാംസങ്ങ് ഗ്യാലക്സി നോട്ട് 9ന്‍റെ റാം ശേഷി എന്നാണ് പുതിയ വിവരം. ഇതിന് ഒപ്പം തന്നെ 512 ജിബിയാണ് ഫോണിന്‍റെ മെമ്മറി ശേഷി.

Latest Videos

 ഇതിന് ഒപ്പം തന്നെ 6ജിബി റാം പതിപ്പും അതിന്‍റെ 64/128/256ജിബി പതിപ്പുകളും ഉണ്ടാകും എന്നാണ് വിവരം. അതേ സമയം ഈ ഫോണിന്‍റെ കോണ്‍ഫിഗ്രേഷനുകള്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് 8ന് സമം ആയിരിക്കും എന്നാണ് സൂചന.

click me!