മുംബൈ: സാംസങ്ങ് ഗ്യാലക്സി ജെ7 പ്രോ വില ഇന്ത്യയില്‍ വീണ്ടും കുറയ്ക്കും. മുംബൈ റിട്ടെയീലുകളെ ഉദ്ധരിച്ച് എന്‍ഡിടിവി ഗാഡ്ജറ്റ് 360യാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 16,900 രൂപയ്ക്കാണ് ഇപ്പോള്‍ ഗ്യാലക്സി ജെ7 പ്രോ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഈ ഫോണ്‍ ഗാലക്സി ജെ7 മാക്സിമൊപ്പം അവതരിപ്പിച്ചത്. നേരത്തെ അവതരിപ്പിക്കുമ്പോള്‍ 20,900 രൂപ ഉണ്ടായിരുന്ന ഫോണിന്‍റെ വില പിന്നീട് 18,900 വും, പിന്നീട് 16,900 ആയി കുറച്ചിരുന്നു.
ഫോണിന്‍റെ വിലകുറയ്ക്കുന്നത് സംബന്ധിച്ച് റീട്ടെയിലില്‍ സാംസങ്ങിന്‍റെ ഔദ്യോഗിക സന്ദേശം എത്തിയെന്നാണ് റീട്ടെയിലുകാരുടെ വാദം. സാംസങ്ങിന്‍റെ ജനപ്രിയ മിഡ് റേഞ്ച് ഫോണാണ് ഗ്യാലക്സി ജെ7 പ്രോ. സ്ലീം മെറ്റല്‍ യൂണിബോഡിയാണ് ഈ ഫോണിന്‍റെ നിര്‍മ്മിതി. ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്‍റ് എംബഡ് ചെയ്താണ് ഈ ഫോണ്‍ എത്തുന്നത്. ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. ഡ്യൂവല്‍ സിം ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ന്യൂഗട്ടാണ്.
5.5 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ് ഡിസ്പ്ലേ. 1080x1920 പിക്സലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എഎംഒഎല്‍ഇഡി ആണ് ഡിസ്പ്ലേ. ഒക്ടാകോര്‍ എക്സിനോസ് 7870 എസ്ഒസിയാണ് ഫോണിന്‍റെ ചിപ്പ്. റാം ശേഷി 3ജിബി. മുന്നിലും പിന്നിലും 13 എംപിയാണ് ക്യാമറ ശേഷി. 64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി. 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കും. 3000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.