കുറഞ്ഞ ബഡ്ജറ്റില്‍ കിടിലന്‍ ഫോണ്‍; ഗ്യാലക്സി ജെ6, ജെ8

By Web Desk  |  First Published May 23, 2018, 12:52 PM IST
  • ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുകളായ ജെ6,ജെ8 എന്നിവ സാംസങ്ങ് ഇന്ത്യയില്‍ അവതരിപ്പിച്ചു
  • ഗ്യാലക്സി എ സീരിസിനൊപ്പം അവതരിപ്പിച്ച ഈ ഫോണുകള്‍ ഇന്‍ഫിനിറ്റി ഡിസ്പ്ലേയോടെയാണ് എത്തുന്നത്

ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുകളായ ജെ6,ജെ8 എന്നിവ സാംസങ്ങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗ്യാലക്സി എ സീരിസിനൊപ്പം അവതരിപ്പിച്ച ഈ ഫോണുകള്‍ ഇന്‍ഫിനിറ്റി ഡിസ്പ്ലേയോടെയാണ് എത്തുന്നത്. പ്ലാസ്റ്റിക്ക് യൂണിബോഡി ഡിസൈനാണ് ഇരു ഫോണുകള്‍ക്കും ഉള്ളത്. എഐ അടിസ്ഥാനമാക്കിയുള്ള ക്യാമറ സംവിധാനം ഇരു ഫോണുകളിലും ഉണ്ട്.

ഗ്യാലക്സി ജെ6 ന് 5.6 ഇഞ്ച് എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്. 18.5:9 അനുപാതമാണ് സ്ക്രീന് ഉള്ളത്. ഏക്സിനോസ് 7807 പ്രോസ്സസറാണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 3ജിബി റാം/32 ജിബി മെമ്മറി, 4ജിബി റാം/64ജിബി മെമ്മറി പതിപ്പുകളില്‍ ഫോണ്‍ ലഭിക്കും. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ മെമ്മറി 256 ജിബിയായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ഡ്യൂവല്‍ സിം സപ്പോര്‍ട്ട് നല്‍കുന്ന ഫോണിന്‍റെ ഒഎസ് 8.0 ഓറീയോ ആണ്. ബാറ്ററി ശേഷി 3,000 എംഎഎച്ചാണ്.

Latest Videos

undefined

ഗ്യാലക്സി ജെ8 ല്‍ എത്തുമ്പോള്‍ 6 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി പ്ലസ് സൂപ്പര്‍ എഎംഒഎല്‍ഇഡി സ്ക്രീന്‍ ആണ് കാണുക. ഇന്‍ഫിനിറ്റി ഡിസ്പ്ലേ അനുപാതം 18.5:9. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 ചിപ്പാണ് ഫോണിന്‍റെ കരുത്ത്. 4ജിബി റാമുള്ള ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി 256 ജിബിയാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിയായി മെമ്മറി ശേഷി അപ്ഗ്രേഡ് ചെയ്യാം. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണിന്‍റെ ഒഎസ് ആന്‍ഡ്രോയ്ഡ് ഓറീയോ ആണ്. ബാറ്ററി ശേഷി 3,500 എംഎഎച്ചാണ്.

ഗ്യാലക്സി ജെ6 ന് 13 എംപി പിന്‍ ക്യാമറ (അപ്പാച്ചര്‍ f/1.9) യും, മുന്‍ ക്യാമറയായി 8 എംപി ക്യാമറയും (അപ്പാച്ചര്‍ f/1.9) നല്‍കിയിരിക്കുന്നു. ഗ്യാലക്സി ജെ8 ല്‍ എത്തുമ്പോള്‍ ഇത് റിയര്‍ ക്യാമറ ഇരട്ട സെറ്റപ്പിലാണ് 16 എംപി+5 എംപിയാണ് പിന്നില്‍. മുന്നില്‍ അപ്പാച്ചര്‍ f/1.9 ഓടെയുള്ള 16 എംപി ക്യാമറ സെല്‍ഫിക്കായി നല്‍കിയിരിക്കുന്നു.

ഗ്യാലക്സി ജെ8 ന് ഇന്ത്യന്‍ വിപണിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന വില 18,990 രൂപയാണ്. അതേ സമയം ഗ്യാലക്സി ജെ6 ന്‍റെ 3ജിബി റാം പതിപ്പിന് 13,990 രൂപയും, 4ജിബി പതിപ്പിന് 16,490 രൂപയുമാണ് വില. ഇരു ഫോണുകളും ബ്ലാക്ക്, ബ്ലൂ, ഗോള്‍ഡ് നിറങ്ങളില്‍‌ ലഭിക്കും. മെയ് 22 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട്,പേടിഎം മാള്‍, സാംസങ്ങ് ഈ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ജെ6 ലഭിക്കും. ഗ്യാലക്സി ജെ8 ജൂണ്‍ 20 മുതലാണ് ലഭ്യമാകുക.

click me!