സാംസങ്ങിന്‍റെ ഗ്യാലക്സി എ8 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുന്നു. ആമസോണ്‍ എക്സ്‌ക്ലൂസീവായി വിപണിയില്‍ എത്തിക്കുന്ന ഫോണിന്‍റെ വില്‍പ്പന. ജനുവരി 20 മുതലാണ്. 32,990 രൂപയാണ് ഫോണിന്‍റെ വില. 6-ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലെയും 6 ജിബി റാമുമാണ് ഫോണിന്‍റെ പ്രധാന പ്രത്യേകത. 2017ലെ മികച്ച ഹാന്‍ഡ്സെറ്റുകളിലൊന്നായ ഗ്യാലക്സി എസ്8ന്‍റെ കൂടപ്പിറപ്പാണ് ഡിസൈന്‍റെ കാര്യത്തില്‍ ഈ ഫോണ്‍.
ഇന്‍ഫിനിറ്റ് ഡിസ്പ്ലെ എന്നു സാംസങ് വിളിക്കുന്ന, ബെസെല്‍ ഇല്ലാത്ത 6 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്. വാട്ടർ-ഡസ്റ്റ് പ്രൂഫുമായ ഫോണ്‍ ഇരട്ട സെല്‍ഫി ക്യാമറകളോടെയാണ് എത്തുന്നത്. സാംസങ് ഗ്യാലക്‌സി എ8 പ്ലസിന് സാംസങ് തന്നെ നിര്‍മിച്ച ഒക്ടാകോര്‍ എക്‌സിനോസ് 7885 പ്രൊസസറാണ് ഉള്ളത്. ഇവയില്‍ രണ്ടു കോറുകള്‍ 2.2 ജിഗാഹെര്‍ട്സ് സ്പീഡ് കാണിച്ചവയും ആറു കോറുകള്‍ 1.6 ജിഹാഹെര്‍ട്സുമാണ് ക്ലോക്കു ചെയ്തവയുമാണ്.
undefined
ഈ മോഡലിന് ഇരട്ട മുന്‍ക്യാമറാ സിസ്റ്റവും ഒറ്റ പിന്‍ ക്യാമറയുമാണുള്ളത്. 16 മെഗാപിക്‌സല്‍ ഫിക്സഡ് ഫോക്കസ് ക്യാമറാ സെന്‍സറും എട്ടു മെഗാപിക്‌സല്‍, മുന്‍ക്യാമറാ സിസ്റ്റം. രണ്ടു സെന്‍സറുകളും വൃത്തിയുള്ള ബോ-കെ സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് സാംസങ് പറയുന്നത്. 'ലൈവ് ഫോക്കസ്' ഫീച്ചറിലൂടെ എടുത്ത ഫോട്ടോ കൂടുതല്‍ സുന്ദരമാക്കാം.
16 മെഗാപിക്സൽ സെന്‍സറാണ് പിന്‍ക്യാമറയ്ക്ക്. 'വിഡിയോ ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍' എന്ന ഫീച്ചറുമുണ്ട് ഈ ക്യാമറയ്ക്ക്. വീഡിയോ റെക്കോർഡു ചെയ്യുമ്പോഴുണ്ടാകുന്ന കുലുക്കം കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഹൈപര്‍ ലാപ്സ് മോഡും ഫുഡ് മോഡും ഉണ്ട്. ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റു ചെയ്യാനുള്ള ഭക്ഷണ ചിത്രങ്ങള്‍ പരമാവധി മനോഹരമാക്കുക എന്നതാണ് ഫുഡ് മോഡു കൊണ്ട് ലക്ഷ്യമിടുന്നത്.
64ജിബി സ്റ്റൊറേജ് ഓപ്ഷനുള്ള മോഡലാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. 256ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും സ്വീകരിക്കും. 3500എംഎഎച്ചാണ് ആണ് ബാറ്ററി. ക്വിക് ചാര്‍ജിങ് ഓപ്ഷന്‍ ഉള്ളതിനാല്‍ മിക്കവര്‍ക്കും ബാറ്ററി ഒരു പ്രശ്നമായേക്കില്ല. 191 ഗ്രാം തുക്കമുണ്ട് ഫോണിന്.
നോക്കിയ 8, വണ്‍പ്ലസ് 5ടി തുടങ്ങിയ മോഡലുകളെ നേരിടാനായാണ് സാംസങ് ഈ ഫോണുകള്‍ ഇറക്കിയിരിക്കുന്നത് എന്നതിനാല്‍ വിലയും മധ്യനിര ഫോണിനു പ്രതീക്ഷിക്കാവുന്ന രീതിയിലാണ്-