സാംസങ്ങ് ഗ്യാലക്സി നോട്ട് 7 വീണ്ടും എത്തുന്നു. സാംസങ്ങ് തന്നെയാണ് ഈ വിവരം പുറത്തുവിടുന്നത്. കഴിഞ്ഞ വര്‍ഷം സാംസങ്ങ് ഗ്യാലക്സി നോട്ട് 7 ന്‍റെ 4 ദശലക്ഷം മോഡലുകള്‍ തിരിച്ചുവിളിച്ചിരുന്നു. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നു എന്ന പരാതിയാണ് ആഗോളതലത്തില്‍ തന്നെ സാംസങ്ങിന് വലിയ തിരിച്ചടിയായത്.
ഇതിനാല്‍ തന്നെയാണ് രണ്ടാം ഘട്ടത്തില്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് 7 വീണ്ടും പരിഷ്കരിച്ച് സാംസങ്ങ് എത്തുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളില്‍ മാത്രമേ സാംസങ്ങ് പരിഷ്കരിച്ച സാംസങ്ങ് ഗ്യാലക്സി നോട്ട് 7 എത്തിക്കൂ എന്നാണ് റിപ്പോര്‍ട്ട്.
undefined
അടുത്തിടെ ഗ്യാലക്സി 7 ന്‍റെ ഡിസൈനിംഗില്‍ സംഭവിച്ച പിഴവാണ് അത് പൊട്ടിത്തെറിക്കാനുള്ള കാരണം എന്ന റിപ്പോര്‍ട്ട് വന്നിരുന്നു. സാംസങ്ങിന്‍റെ എഞ്ചിനീയര്‍മാര്‍ നോട്ട്7 ഡിസൈന്‍ ചെയ്തപ്പോള്‍ അത് ബാറ്ററിക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്ന രീതിയിലാണ് എന്നായിരുന്നു വെളിപ്പെടുത്തല്‍.
ഇത് പ്രകാരം ഫോണിന്‍റെ കൂടുതല്‍ ഉപയോഗം ബാറ്ററിയില്‍ സ്പാര്‍ക്ക് ഉണ്ടാക്കുവാന്‍ കാരണമാക്കും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഡിസൈനിലെ പാളിച്ചകളുടെ ചിത്രങ്ങളും കാലിഫോര്‍ണിയ ഇന്‍സ്ട്രമെന്‍റല്‍ പുറത്തുവിട്ടിരുന്നു.