ബുദ്ധ പുരോഹിതനായി ഒരു റോബോട്ട്!

By Web Desk  |  First Published Aug 28, 2017, 7:36 PM IST

ചായ ഉണ്ടാക്കുന്ന റോബോര്‍ട്ട്. കുട്ടികളെ നോക്കുന്ന റോബോര്‍ട്ട് ഇങ്ങനെ പലതരം റോബോര്‍ട്ടുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പുരോഹിതന്റെ റോളില്‍ ഒരു റോബോട്ടെത്തിയാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു കാര്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി.

ഗ്രാമപ്രദേശങ്ങളില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നല്‍ക്കുന്ന കുടുബങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. ക്ഷേത്രങ്ങളുമായി അടുപ്പമുള്ള കുടുബങ്ങളുടെ എണ്ണം കുറഞ്ഞു. പുരോഹിതന്‍മാര്‍ക്ക് ശമ്പളവും കുറവാണ്. വലരും മറ്റ് ജോലികള്‍ തേടി പോകുന്നു. രാവിലെയും രാത്രിയും ബുദ്ധസൂത്രങ്ങള്‍ വായിക്കാന്‍ അവര്‍ക്ക് സമയമില്ല. പെപ്പറിന് അത് നന്നായി ചെയ്യാനാകും. മനുഷ്യര്‍ക്ക് പോലും പ്രയാസമുള്ള മരണാനന്തര കര്‍മ്മങ്ങള്‍ റോബോര്‍ട്ട് നിര്‍വ്വഹിക്കുന്നത് ഏവരെയും ഞെട്ടിച്ചു.

Latest Videos

undefined

മനുഷ്യന്റെ ദൈനംദിനാവശ്യങ്ങളില്‍ സഹായികളായി റോബോര്‍ട്ടുകള്‍ എത്തുന്നിടത്തോളം നമ്മുടെ സാങ്കേതിക വിദ്യവികസിച്ചിട്ടുണ്ട് എന്നകാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. പക്ഷേ മനുഷ്യന്റെ മതപരവും ആത്മീയവുമായ ആവശ്യങ്ങള്‍ക്ക് യന്ത്രമനുഷ്യന്റെ സഹായം. അങ്ങനെയൊന്ന് ഒരു പക്ഷേ അധികാമാരും ചിന്തിച്ചുകൂടി ഉണ്ടാകില്ല.

എന്നാല്‍ അത്തരമൊരു കാര്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ജപ്പാന്‍ കമ്പനിയായ നീസീക്കോ കോ ലിമിറ്റഡ്. ബുദ്ധ ക്ഷേത്രത്തിലെ പുരോഹിതനായാണ് യന്ത്രമനുഷ്യന്റെ അവതാരം. അമ്പലത്തിലെ മറ്റ് ജോലികള്‍ക്കൊപ്പം മരണാനന്തര ചടങ്ങുകളിലെ മന്ത്രോച്ചാരണങ്ങളും പെപ്പര്‍ എന്ന ഈ യന്ത്രപുരോഹിതന്‍ നിര്‍വ്വഹിക്കും.

ബുദ്ധക്ഷേത്രങ്ങളിലെ പുരോഹിതന്‍മാരുടെ വേതനം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ പലരും ആ ജോലി ഉപേക്ഷിച്ചുപോകാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് യന്ത്രപുരോഹിതനെന്ന ആശയം കമ്പനി നടപ്പാക്കിയത്. വിശ്വാസികളെ സംബന്ധിച്ചും ലാഭകരമാണ് പെപ്പര്‍ സാധാരണ മുടക്കുന്നതിലും കുറഞ്ഞതുകമുടക്കി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. ഏതായാലും പെപ്പറിന്റെ പ്രകടനം കണ്ട് പലവിശ്വാസികളും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ടോക്യോ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പെപ്പറിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

click me!