ക്യാന്‍സറിനെ നശിപ്പിക്കാന്‍ ഇറിഡിയം

By Web Desk  |  First Published Nov 5, 2017, 6:10 PM IST

ലണ്ടന്‍: ക്യാന്‍സറിനെ നശിപ്പിക്കാന്‍ ഇറിഡിയത്തിന് കഴിയുമെന്ന് പഠനങ്ങള്‍. 66 ദശലക്ഷം മുന്‍പ് ഭൂമിയിലെ ദിനോസറുകളുടെ വംശനാശത്തിന് ഇടയാക്കിയ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ പ്രധാന ഘടകം ഇറീഡിയയമായിരുന്നു. ഇപ്പോള്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഇറീഡിയം നല്ലതാണെന്നാണ് കണ്ടെത്തല്‍.

ചൈനീസ്-യുകെ ഗവേഷകരുടെ സംയുക്ത പഠനമാണ് ഇത് വെളിവാക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്കിലാണ് ഈ പഠനം നടന്നത്. ഒരു പ്രത്യേക ഓക്സിജന്‍ പതിപ്പിന്‍റെ കൂടെ ഇറീഡിയം പ്രവര്‍ത്തിക്കുമ്പോള്‍ ക്യാന്‍സര്‍ കോശത്തെ നശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. 

Latest Videos

undefined

ഗവേഷകര്‍ ഒരു ഒരു ഓര്‍ഗാനിക്ക് ഇറീഡിയം കോംപോണ്ട് ഉപയോഗിച്ച് ശ്വസകോശത്തിലെ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിച്ചതായും പഠനം പറയുന്നു. അതേ സമയം ഈ കോംപോണ്ട് ക്യാന്‍സര്‍ ബാധിക്കാത്ത സെല്ലുകളെ നശിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ ഒരു കുതിച്ചുചാട്ടമാണ് ഈ കണ്ടുപിടുത്തം എന്നാണ് പഠന സംഘത്തിലെ അംഗം കോക്ക്സോണ്‍ ചീയൂ പറയുന്നു.

click me!