മുംബൈ: റിലയന്‍സ് ജിയോ മറ്റൊരു വന്‍ പ്രഖ്യാപനം കൂടി നടത്തി. ഇന്ത്യയിലെ മൂന്നു കോടി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വൈഫൈ നല്‍കുമെന്നതാണ് ജിയോ പ്രഖ്യാപനം. ഫ്രീ വൈഫൈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ സുതാര്യമായിട്ട് നടക്കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചത്.
38,000 കോളേജുകളിലാണ് ജിയോ ഫ്രീ വൈഫൈ ലഭിക്കുക. കോളേജിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വൈഫൈ ലഭിക്കും. എല്ലാ കോളേജുകളിലും വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ഇത്രയും വിദ്യാര്‍ഥികള്‍ക്കായി ഫ്രീ ഡേറ്റാ സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ പദ്ധതി കൂടിയാണ്. നിലവില്‍ 38 സര്‍വകലാശാലകളില്‍ എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ വൈഫൈ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 ന് ഇത് നടപ്പില്‍ വരുമെന്നാണ് കരുതുന്നത്.