ന്യൂഡല്‍ഹി: ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടര്‍ന്നും ലഭ്യമാകുന്നതിനനുള്ള പ്രൈം അംഗത്വമെടുക്കല്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കും. ഒരു വര്‍ഷത്തേയ്ക്ക് ഒരു ജിബി സ്പീഡില്‍ 4ജി ഡാറ്റയും സൗജന്യ കോളുകളും പത്തുരൂപ നിരക്കിലാണ് ജിയോ പ്രൈമില്‍ ലഭിയ്ക്കുക. ഒരു വര്‍ഷത്തേയ്ക്ക് 99 രൂപയാണ് ഓഫര്‍ ചാര്‍ജ്ജ്.
അതിനിടെ ജിയോ കൂടുതല്‍ പുതിയ താരിഫ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു.149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചത്. 149 രൂപയുടെ പ്ലാന്‍ പ്രകാരം പ്രതിമാസം രണ്ട് ജി.ബിയാണ് ഉപയോഗിക്കാനാകുക. പരിധിയില്ലാതെ വിളിക്കാനും കഴിയും. 499 രൂപയുടെ പ്ലാന്‍ പ്രകാരം പ്രതിമാസം 60 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാനാകും. പരിധിയില്ലാതെ സൗജന്യവിളികളും ഓഫര്‍ ചെയ്യുന്നുണ്ട്.
999 രുപമുതല്‍ 9999 രൂപവരെയുള്ള ദീര്‍ഘകാല പ്ലാനുകളുമുണ്ട്. 60 ദിവസം മുതല്‍ 360 ദിവസംവരെയാണ് കാലാവധി. ഈ പ്ലാനുകളില്‍ പ്രതിദിന ഡാറ്റ ഉപയോഗത്തിന് പരിധിയില്ല. 60 ജി.ബി മുതല്‍ 750 ജി.ബി വരെയാണ് വ്യത്യസ്ത പ്ലാനുകളില്‍ ഉപയോഗിക്കാന്‍ കഴിയുക.