ജിയോ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തേക്കും

By Web Desk  |  First Published Jun 4, 2018, 11:47 AM IST
  • ഇന്ത്യന്‍ ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ജിയോ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തേക്കും ചുവട് വയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ജിയോ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തേക്കും ചുവട് വയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട്. ജിയോ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് ഈ പ്രോജക്ടിന്‍റെ നേതൃത്വം വഹിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തെ ചില പ്രമുഖരെ ഇതിനകം ജിയോ തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു.

ബംഗലൂരുവിലോ, ഹൈദരാബാദിലോ കേന്ദ്രമാക്കിയായിരിക്കും ഈ എഐ ടീം പ്രവര്‍ത്തിക്കുക എന്നതാണ് റിപ്പോര്‍ട്ട്. ടെലികോം രംഗത്ത് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ ഉപയോഗമാണ് പ്രധാനമായും ഈ ടീം നടത്തുക എന്നാണ് സൂചന.

Latest Videos

ഇപ്പോള്‍ 186 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്. കുറഞ്ഞ ഡാറ്റ നിരക്കും ഫ്രീകോളും നല്‍കി വിപണി പിടിച്ച ജിയോ തങ്ങളുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്‍റെ ഭാഗമാണ് എഐ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ സഹായം തേടുന്നത് എന്നാണ് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

click me!