ഷവോമി റെഡ്മീ 6: ചെറിയ വിലയ്ക്ക് കിടിലൻ പ്രത്യേകതകള്‍ - ഹാന്‍റ്സ് ഓണ്‍ റിപ്പോര്‍ട്ട്

By Web Team  |  First Published Sep 6, 2018, 6:48 PM IST

 മിഡ് റേഞ്ച്, എൻട്രി ലെവൽ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഷവോമീ ഇന്ത്യയിലിറക്കുന്ന പുതിയ ഫോണുകളാണ് റെഡ്മീ 6 പ്രോ, റെഡ്മീ 6,റെഡ്മീ 6എ. 5999 മുതൽ 12,000 വരെ വിശാലമായ വിലശ്രേണിയിൽ ഉൾകൊള്ളിക്കാവുന്ന ഫോണുകളുടെ ദക്ഷിണേന്ത്യൻ ലോഞ്ചിംഗ്  ചെന്നൈയിൽ നടന്നു


കുറഞ്ഞ വിലയിൽ കൂടിയ പ്രത്യേകതകൾ നൽകിയാണ് ഷവോമി ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയെ കയ്യിലെടുത്തത് 15,000ത്തിന് താഴെയുള്ള ഫോണുകളിൽ സമീപ വർഷങ്ങളിൽ വലിയ മുന്നേറ്റം തന്നെ ഈ ചൈനീസ് ബ്രാന്റ് നടത്തി. മിഡ് റേഞ്ച്, എൻട്രി ലെവൽ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഷവോമീ ഇന്ത്യയിലിറക്കുന്ന പുതിയ ഫോണുകളാണ് റെഡ്മീ 6 പ്രോ, റെഡ്മീ 6,റെഡ്മീ 6എ. 5999 മുതൽ 12,000 വരെ വിശാലമായ വിലശ്രേണിയിൽ ഉൾകൊള്ളിക്കാവുന്ന ഫോണുകളുടെ ദക്ഷിണേന്ത്യൻ ലോഞ്ചിംഗ് സെപ്തംബർ 6ന് ചെന്നൈയിൽ നടന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മൂന്ന് മോഡലുകളും നിർമ്മിച്ചിരിക്കുന്നത്. ലോഞ്ചിംഗ് വേദിയില്‍ നിന്നും തയ്യാറാക്കിയ ഫസ്റ്റ് ഹാന്റ്സ് ഓൺ റിപ്പോർട്ട്.

റെഡ്മീ 6 എ

Latest Videos

undefined

റെഡ്മീ 6 പരമ്പരയിലെ ഏറ്റവും വിലകുറഞ്ഞ ഫോണാണ് റെഡ്മീ 6എ. സെപ്തംബർ 17 വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഫോണിന്റെ വില 5999 രൂപയായിരിക്കും. ആൻഡ്രോയ്ഡ് ഓറീയോയാണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം, ഒപ്പം എംഐ യൂസർ ഇന്റർഫേസിന്റെ ഏറ്റവും പുതിയ അനുഭവവും ലഭ്യമാകും. 2ജിബി റാം പതിപ്പിന് 5999 രൂപ. ഇതിനൊപ്പം ഇറക്കുന്ന 3ജിബി പതിപ്പിന് 6,999 രൂപയാണ് വില.

5.45 ഇഞ്ചാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. എച്ച്ഡി പ്ലസ് ആണ് സ്ക്രീൻ, സ്ക്രീൻ റെസല്യൂഷൻ 720X1440 പിക്സലാണ്. സ്ക്രീൻ അനുപാതം 18:9ആണ്. മീഡിയ ടെക് ഹീലിയോ A22 എസ്ഒസി ചിപ്പാണ് ഈ ഫോണിനുള്ളത്. 2ജിബിയാണ് റാം ശേഷി, 16ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. 256 ജിബിവരെ സ്റ്റോറേജ് മെമ്മറി എസ്ഡി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാം.

ഈ ഫോണിന്റെ ക്യാമറയിലേക്ക് വന്നാൽ പിന്നിൽ സിംഗിൾ ക്യാമറയാണ് ഉള്ളത്. ഇത് 13എംപിയാണ്. ഇതിന്റെ അപ്പാച്ചർ എഫ് 2.2ആണ്. മുന്നിലെ സെൽഫി ക്യാമറ സെൻസർ 5എംപിയാണ്. ഡ്യൂവൽ സിംഫോണിൽ 4ജി വിഓഎൽടിഇ സപ്പോർട്ടുണ്ട്. 3.5ഹെഡ് ഫോൺജാക്കറ്റ് ഫോണിനുണ്ട്.

3000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ശേഷി. മുൻമോഡലിനെ അപേക്ഷിച്ച് 6എ 40 ശതമാനത്തോളം ബാറ്ററി ശേഷി വർദ്ധിപ്പിച്ചെന്നാണ് ഷവോമിയുടെ അവകാശവാദം. ബ്ലാക്ക്, ഗോൾഡ്, റോസ്ഗോൾഡ്, ബ്ലൂഹാഷ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.

റെഡ്മീ 6 പ്രോ

റെഡ്മീ 6 പ്രോയാണ് ഇപ്പോൾ ഇറങ്ങിയ റെഡ്മീ 6 സീരിസിലെ ഏറ്റവും പ്രീമിയം ഫോൺ. 5.85ഇഞ്ചാണ് ഇതിന്റെ സ്ക്രീൻ വലിപ്പം. ആഡ്രോയ്ഡ് ഓറീയ ഒഎസിൽ എംഐ യൂസർ ഇന്റർഫേസ് 9.6 അനുഭവം നൽകുന്നു ഫോൺ. നോച്ച് ഡിസ്പ്ലേയോടെ 19:9 അനുപാതത്തിൽ എച്ച്ഡി പ്ലസ് ആണ് ഈ ഫോണിന്റെ സ്ക്രീൻ. നോച്ച് ഡിസ്പ്ലേ ആവശ്യമില്ലെങ്കിൽ ഒഴിവാക്കാനും സംവിധാനമുണ്ട്. 

ക്യൂവൽ കോം സ്നാപ്ഡ്രാഗൺ 625 എസ്ഒസി ചിപ്പാണ് ഫോണിന്റെ പ്രവർത്തനമികവ് നിയന്ത്രിക്കുന്നത്. ഗ്രാഫിക്കൽ പ്രോസസർ യൂണിറ്റ് ആഡ്രിനോ 506 ആണ്. 3ജിബി റാം/32ജിബി മോഡൽ, 4ജിബി/64 ജിബി മോഡൽ എന്നിങ്ങനെ രണ്ട് വെരിയെന്റിൽ ഈ ഫോൺ ലഭിക്കും. ഇതിൽ 3ജിബി മോഡലിന് 10,999 രൂപയും, 4ജിബി മോഡലിന് 12,999 രൂപയുമാണ് വില.

ക്യാമറയിലേക്ക് കടന്നാൽ പിന്നിൽ ഇരട്ട ക്യാമറ സെറ്റപ്പോടെയാണ് ഈ ഫോൺ എത്തയിരിക്കുന്നത് 12എംപി പ്രൈമറി സെൻസറും, 5എംപി സെക്കന്ററി സെൻസറുമാണ് ഇതിനുള്ളത്. ഇതിന്റെ അപ്പാച്ചർ എഫ് 2.2 ആണ്. പിഡിഎഎഫ്, 1.25മൈക്രോപിക്സൽ എൽഇഡി ഫ്ലാഷ് എന്നിവയുമുണ്ട്. 5എംപിയാണ് മുൻക്യാമറ.പോട്രെയ്റ്റ് മോഡിൽ മികച്ച സാങ്കേതികതയാണ് എഐ ശക്തിയിൽ വരുന്ന ഇരട്ട ക്യാമറ നൽകുന്നത് എന്ന് ഷവോമി പറയുന്നു. ഇലക്ട്രോണിക്ക് ഇമേജ് സ്റ്റെബിലൈസേഷൻ ലഭിക്കുന്ന ആദ്യത്തെ 15,000ത്തിൽ താഴെയുള്ള ആദ്യഫോണാണ് ഇതെന്ന് ഷവോമി പറയുന്നു.

4000എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. രണ്ട് ദിവസം ബാറ്ററി നിൽക്കുമെന്നാണ് ഷവോമി പറയുന്നത്. എംഐയുഐ 10 അപ്ഡേഷൻ ലഭിക്കുന്ന ഫോൺ ആൻഡ്രോയ്ഡ് ഓറീയോയിലാണ് പ്രവർത്തിക്കുന്നത്. 2 പ്ലസ് 1 കാർഡ് സ്ലോട്ടാണ് ഈ ഫോണിനുള്ളത്.

റെഡ്മീ 6

റെഡ്മീ 6 ഫോണിന്റെ പ്രധാനലക്ഷ്യം തന്നെ ഇരട്ട ക്യാമറ സെറ്റപ്പ് എല്ലാവർക്കും എത്തിക്കുക എന്നതാണ് ഈ ഫോണിന്റെ ലക്ഷ്യമെന്ന് ഷവോമി പറയുന്നു. ഫോണിന്റെ 32ജിബി പതിപ്പിന് 7,999 രൂപയും, 64 ജിബി പതിപ്പിന് 9,499 രൂപയ്ക്കും ലഭിക്കും. സെപ്തംബർ 10 മുതൽ ഈ ഫോൺ ഓൺലൈനായും ഓഫ് ലൈനായും ലഭിക്കും. ആമസോൺ വഴിയാണ് ഓൺലൈൻ കച്ചവടം.

ഒക്ടാകോർ പ്രോസസർ ശേഷിയിലാണ് ഷവോമി റെഡ്മീ 6 ഒരുക്കിയിരിക്കുന്നത്. ഹീലിയോ പി22 ഒക്ടാകോർ പ്രോസസ്സറാണ് ഫോണിനുള്ളത്. ചിപ്പ് സെറ്റ് 28 നാനോമീറ്റർ ചിപ്പ് സെറ്റാണ്.

5.45 ഇഞ്ചാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. എച്ച്ഡി പ്ലസ് ആണ് സ്ക്രീൻ, സ്ക്രീൻ റെസല്യൂഷൻ 720X1440 പിക്സലാണ്. സ്ക്രീൻ അനുപാതം 18:9ആണ്. 256 ജിബിവരെ സ്റ്റോറേജ് മെമ്മറി എസ്ഡി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാം.

12എംപി 5എംപി ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. ഇമേജ് സ്റ്റെബിലൈസേഷനും, പോട്രിയേറ്റ് മോഡും ഈ ഇരട്ട ക്യാമറ നൽകുന്നു. 5എംപി എഐ സഹായത്തോടെയുള്ള മുൻക്യാമറയാണ് ഫോണിനുള്ളത്. ഫേസ്ഡിറ്റക്ഷൻ ഓട്ടോഫോക്കസാണ് ക്യാമറകൾ. ആൻഡ്രോയ്ഡ് ഓറീയോയിൽ പ്രവർത്തിക്കുന്ന ഫോണിൽ അടുത്ത് തന്നെ എംഐ യൂസർ ഇന്റർഫേസ് 10 അപ്ഡേഷൻ ലഭിക്കും

click me!