പ്രിസ്മ എങ്ങനെ ഇത്രയും വലിയ വിജയമായി; നിര്‍മ്മാതാവ് പറയുന്നു

By Web Desk  |  First Published Aug 5, 2016, 4:11 AM IST

മോസ്കോ: പോക്കിമോന്‍ ഗോ, എന്ന ഗെയിം ഒരു തരംഗമായി മാറുമ്പോഴും പ്രിസ്മ തരംഗം അവസാനിക്കുന്നില്ല. ഐഒഎസില്‍ അവതരിപ്പിക്കപ്പെട്ട ഫോട്ടോ എഡിറ്റിംഗ് ആപ്പ് ഏറ്റവും കൂടുതല്‍ ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട രണ്ടാമത്തെ മൊബൈല്‍ ആപ്പാണ് എന്നാണ് പുതിയ വാര്‍ത്ത. ആദ്യം ഐഒഎസില്‍ ആറു രാജ്യങ്ങളില്‍ ഇറക്കിയ പ്രിസ്മ പിന്നീട് 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പിന്നീട് ആന്‍ഡ്രോയ്ഡില്‍കൂടി പ്രിസ്മ അവതരിപ്പിച്ചപ്പോള്‍ വന്‍ പ്രചാരമാണ് കിട്ടിയത്.

പ്രിസ്മയുടെ നിര്‍മ്മാതക്കളായ പ്രിസ്മ ലാബ് സിഇഒ അലക്സി മോയിസ്ന്‍ കോവ് ഇത് സംബന്ധിച്ച് സൗദി ഗസറ്റിനോട് ചില കാര്യങ്ങള്‍ വ്യക്തമാക്കി. റഷ്യന്‍ തലസ്ഥാനം മോസ്കോ കേന്ദ്രീകരിച്ചാണ് പ്രിസ്മ ലാബ് പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സും ന്യൂട്രല്‍ നെറ്റ്വര്‍ക്കിംഗും ഉപയോഗപ്പെടുത്തി നിങ്ങളുടെ ചിത്രങ്ങളെ ഒരു ക്ലാസിക്ക് അര്‍ട്ട് വര്‍ക്ക് ആയി മാറ്റുക എന്നതാണ് പ്രിസ്മ ലക്ഷ്യം വയ്ക്കുന്നത് എന്ന് അലക്സി പറയുന്നു. ഇപ്പോള്‍ 30 സ്റ്റെലില്‍ ആണ് ചിത്രങ്ങളെ റീക്രിയേറ്റ് ചെയ്യുന്നത്. ഫോട്ടോകളുടെ തനിമയെ കളയാതെയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പോലുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പുകളുടെ പ്രവര്‍ത്തനം എന്നാല്‍ പ്രിസ്മ ആ ഫോട്ടോ ശരിക്കും പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. 

Latest Videos

undefined

റഷ്യയിലെ സെലിബ്രറ്റികള്‍ ഈ ആപ്പ് ആഘോഷമാക്കിയതോടെയാണ് ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ഇപ്പോള്‍ 77 രാജ്യങ്ങളില്‍ പ്രിസ്മ ലഭിക്കുന്നുണ്ട്. 16.5 ദശലക്ഷം പേരാണ് ഇതുവരെ പ്രിസ്മ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്, 2 മില്ല്യണ്‍വരെ ഒരു ദിവസം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് അലക്സി പറയുന്നത്. ആദ്യത്തെ പത്ത് മികച്ച ആപ്പുകളുടെ ലിസ്റ്റില്‍ പല ആഴ്ചകളായി പ്രിസ്മ റാങ്ക് മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

ഏറ്റവും രസകരമായ കാര്യം ഇതുവരെ ഒരു ഡോളര്‍ പോലും ഈ ആപ്പിന്‍റെ പരസ്യത്തിന് വേണ്ടി ചിലവാക്കിയിട്ടില്ല എന്നാണ് അലക്സി പറയുന്നത്. അതേ സമയം ഇത് ഒറിജിനല്‍ ചിത്രകാരുടെ വില കളയുന്നു എന്ന വിമര്‍ശനത്തെ അലക്സി വകവയ്ക്കുന്നില്ല, ഇത് ഒരു ഡിജിറ്റല്‍ പ്രോഡക്ടാണ് അതിനാല്‍ തന്നെ ഇതിനെ ഒരു സാധാരണ ആപ്പായി കണ്ടാല്‍ മതിയെന്നാണ് അലക്സിയുടെ പക്ഷം. അതേ സമയം ചില ടെക്നിക്കല്‍ പ്രശ്നങ്ങള്‍ ഫോണിനുണ്ടെന്ന കാര്യം അലക്സി സമ്മതിക്കുന്നു ആപ്പ് ഡൗണ്‍ലോഡ് ആയി ഇന്‍സ്റ്റാള്‍ ആകുവാന്‍ സമയം എടുക്കുന്നതായി പല രാജ്യങ്ങളില്‍ നിന്നും പരാതിയുണ്ട്. ഇത് ചില സെര്‍വര്‍ പ്രശ്നങ്ങള്‍ കൊണ്ടാണ് അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് അലക്സി പറയുന്നു. 

click me!