സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുക എന്നത് ഇന്ന് ഒരു ആഘോഷമാണ്. അതേ നിങ്ങളുടെ ചിത്രങ്ങള്‍ പുതിയ ഭാവം തന്നെ നല്‍കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്പ് തരംഗമാകുന്നു. പിക്ചര്‍ ഫില്‍ട്ടര്‍ ആപ്പ് പ്രിസ്മ തരംഗമായി മാറുകയാണ്. എടുത്ത ചിത്രങ്ങളെ ഒരു മോഡേണ്‍ പെയ്ന്റിംഗിന് സമാനമായ രീതിയിലേക്ക് പരിഷ്‌ക്കരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നല്‍കുന്ന ആപ്പ് ആപ്പിളിന്‍റെ ആപ്പ് സ്‌റ്റോറില്‍ പ്രത്യക്ഷപ്പെട്ട ശേഷം ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ഒരു ബോറന്‍ ഇമേജിനെ പോലും മികവുറ്റ ഒരു കലോപഹാരമാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് ഇതിനെ പ്രിയങ്കരമാക്കി മാറ്റുന്ന ഘടകം. ഗൂഗിള്‍ പ്‌ളേയിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ഒരു നൂറായിരം ഫോട്ടോ എഡിറ്റിംഗ് ആപ്പുകള്‍ ഉണ്ടെങ്കിലും പ്രിസ്മ നല്‍കുന്നത് പുത്തന്‍ അനുഭവം എന്നാണ് ഉപയോഗിക്കുന്നവരുടെ അഭിപ്രായം.
undefined
ഐഫോണില്‍ മാത്രം കിട്ടുന്ന ആപ്ലിക്കേഷനായാണ് പ്രിസ്മ എന്നത് ലോകത്തിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഉപയോക്താക്കളെ കുറച്ചൊന്നുമല്ല സങ്കടത്തിലാക്കിയതെന്ന് സോഷ്യല്‍ മീഡിയ നോക്കിയാല്‍ മനസിലാകും. ഐഫോണില്‍ തന്നെ ഐഒഎസിന് 8 നു മുകളില്‍ ഉള്ളവര്‍ക്ക് മാത്രമായിരുന്നു പ്രിസ്മ ലഭിക്കുന്നത്.
എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും, ഇനി പ്രിസ്മ ലഭിക്കുമെന്നാണ് അന്താരാഷ്ട്ര ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിനും പ്രിസ്മ ലഭ്യമാകുമെന്നും, ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ ഇത് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ഡ്രോയില്‍ പ്രിസ്മ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കമ്പനിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പ്രിസ്മയ്ക്ക് ജനപ്രീതിയേറിയതോടെ ഇതിന്‍റെ വ്യാജന്മാരും എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വെബ്‌സൈറ്റുകളും ആപ്പ് സ്റ്റോറുകളും പ്രിസ്മയുടെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ എന്ന പേരില്‍ പുറത്തിറക്കുന്നുണ്ട്.
ചിലതില്‍ ലോഗോ പോലും അതേപോലെ ഉപയോഗിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പുറത്തിറങ്ങി ഉടന്‍ 10 രാജ്യങ്ങളില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി പ്രിസ്മ റെക്കോര്‍ഡിട്ടിരുന്നു.