ബ്രാസേഴ്സ് പോണ്‍സൈറ്റ് വീഡിയോ കണ്ടവര്‍ക്ക് മുട്ടന്‍ പണി..!

By Web Desk  |  First Published Sep 7, 2016, 3:23 AM IST

ന്യൂയോര്‍ക്ക്: ബ്രാസേഴ്സ് എന്ന പ്രശസ്ത പോണ്‍ വെബ്‌സൈറ്റില്‍ അംഗത്വമുള്ള 790,724 പേരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു. വെബ്‌സൈറ്റില്‍ അംഗത്വം എടുത്തവരുടെ വ്യക്തി വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ബ്രാസേഴ്‌സ് ഫോറം ലക്ഷ്യമിട്ടായിരുന്നു ഹാക്കര്‍മാരുടെ ആക്രമണം. 

ഹാക്കിംഗ് വിവരം പുറത്ത് വന്നതോടെ ബ്രാസേഴ്‌സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉപയോക്താക്കളുടെ ഇമെയില്‍, യൂസര്‍ നെയിം എന്നിവയാണ് പുറത്ത് വിട്ടിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ബ്രാസേഴ്‌സ് വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ പാസ്‌വേഡ് മാറ്റണമെന്ന് സൈറ്റ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Latest Videos

കഴിഞ്ഞ വര്‍ഷം ഹാഷ്ലി മാഡിസണ്‍ എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. അതിന് സമാനമാണ് പുതിയ സംഭവം എന്നാണ് റിപ്പോര്‍ട്ട്.
 

click me!