ഗ്യാലക്സി എസ്8 വിപണിയില്‍ ആശ്വാസമാണ് സാംസങ്ങിന് സമ്മാനിക്കുന്നത്. ഐഫോണ്‍ 8 വലിയ തരംഗം സൃഷ്ടിക്കാത്ത ആനുകൂല്യം ലഭിച്ചിരിക്കുന്നതും സാംസങ്ങിന് തന്നെ. ഇപ്പോള്‍ ഇതാ ഗ്യാലക്സി എസ്9 വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ സാംസങ്ങ് ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം.
2018 പകുതിയോടെ ഗ്യാലക്സി എസ് 9, എസ് 9 പ്ലസ് എന്നീ പതിപ്പുകള്‍ പുറത്തിറക്കാനാണ് കമ്പനികളുടെ പദ്ധതി. ചില ടെക്നോളജി വെബ്സൈറ്റുകള്‍ എസ് 9ന്‍റെ പ്രത്യേകതളെക്കുറിച്ച് സൂചനകള്‍ പുറത്ത് വിട്ടുതുടങ്ങി.
undefined
2018ല്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എസ് 9നെ ആദ്യമായി അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഫോണ്‍ 6 ജി.ബി റാമിന്റെ കരുത്തോട് കൂടിയാവും വിപണിയില്‍ എത്തുക.
സ്നാപ്ഡ്രാഗണ്‍ 845 ആയിരിക്കും പ്രൊസസര്‍. സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് എസ് 8ല്‍ സാംസങ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍ എത്താനുള്ള സാധ്യതകള്‍ വിരളമാണ്.
എക്സിനോസ് പ്രൊസസറായിരിക്കും ഫോണിന് ഇന്ത്യന്‍ വിപണിയില്‍ കരുത്ത് പകരുക. 128 ജി.ബി, 256 ജി.ബി എന്നിങ്ങനെ രണ്ട് ശേഖരണശേഷിയിലായിരിക്കും ഫോണുകള്‍ വിപണയിലെത്തുക.