അതിനുള്ള ഉത്തരമാണ് പാരലല്‍ സ്‌പേസ് എന്ന ചെറു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വെറും. 5.12 എംബി മാത്രം
ഉള്ള ഈ അപ്ലിക്കേഷന്‍ യഥാര്‍ത്ഥത്തില്‍ രണ്ടു വാട്‌സ്ആപ് ഉപയോഗിക്കാന്‍ വേണ്ടി മാത്രം അല്ല. മറിച്ച്, ഇത് ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണ്‍ ചെയ്താല്‍ ഒരു സമാന്തര ഫോണ്‍ ആയി തന്നെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രത്യേകത. പാരലല്‍ സ്‌പേസ് വഴി ഒരു ഫോണില്‍ സാധാരണ ഉപയോഗിക്കുന്ന എല്ലാ ആപ്ലിക്കേഷനും സമാന്തരമായി ഉപയോഗിക്കാനാകും.
ഈ ഫീച്ചറിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. പ്ലേ സ്‌റ്റോറില്‍ നിന്നും Parallel Space Multi Accounts എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും നിങ്ങള്‍ക്ക് ഏതൊക്കെ ആപ്ലിക്കേഷന്‍ രണ്ടെണ്ണം ഉപയോഗിക്കണം എന്നത് സെലക്ട് ചെയ്യാം. ഇതിനായി വീണ്ടും ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യണ്ട ആവശ്യമില്ല എന്നതാണ് പ്രത്യേകത. ഇതില്‍ ആവശ്യമുള്ള ആപ്ലിക്കേഷന്‍ സൈന്‍ അപ് ചെയ്യുന്നത് പോലെ വാട്‌സാപ്പോ മറ്റ് ആപ്ലിക്കേഷുകളോ രജിസ്റ്റര്‍ ചെയ്യാം. ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ കൂടുതല്‍ വാട്‌സ് ആപ്പ്, ഫെസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കാനാകും.