നോക്കിയ 3310: എന്തുകൊണ്ട് ബെസ്റ്റ് ആകുന്നു; ഈ അനുഭവം കേള്‍ക്കൂ

By Web Desk  |  First Published Feb 10, 2017, 10:26 AM IST

ലണ്ടന്‍: പതിനേഴ്‌ വര്‍ഷം പഴക്കം എന്നാലും ഇപ്പോഴും സൂപ്പറായി പ്രവര്‍ത്തിക്കും. ലോകം തന്നെ വിരല്‍തുമ്പില്‍ എത്തിക്കും എന്ന് പറയുന്ന ഫോണുകളുടെ കൂട്ടത്തില്‍ നോക്കിയ 3310 ഫോണ്‍ എങ്ങനെ ഇപ്പോഴും രാജാവ് ആകുന്നവെന്ന് ഒരു ഉടമസ്ഥന്‍റെ അനുഭവം തന്നെ തെളിവ്. 

ഡേവ് മിച്ചല്‍ എന്ന സൈനികനാണ് തന്‍റെ അനുഭവം പങ്കുവയ്ക്കുന്നത്.  യുദ്ധക്കളത്തില്‍ പോലും കിടിലനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ ഫോണ്‍ എന്ന് ഡേവ് പറയുന്നു.  ഒരിക്കല്‍ വാഷിംഗ് മഷീനില്‍ മറന്നുവച്ചിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചുകിട്ടിയിട്ടുണ്ട് ഈ ഫോണിനെ. എരിവും പുളിയുമുള്ള കറിയില്‍ ഒരിക്കല്‍ നോക്കിയ 3310  വീണു കിടന്നത് 3  മണിക്കൂറുകള്‍ എന്നിട്ടും കുഴപ്പം പറ്റിയില്ല.

Latest Videos

undefined

രണ്ടായിരത്തിലാണ് ഈ ഫോണ്‍ ഡേവ് മിച്ചല്‍ എന്ന ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥന്‍റെ കയ്യില്‍ എത്തുന്നത്.ഇപ്പോള്‍ ഒരു നിമിഷം പോലും പിരിഞ്ഞിരിയ്ക്കാന്‍ പറ്റാത്ത വിധത്തിലുള്ള സുഹൃത്താണ് ഇദ്ദേഹത്തിനു ഈ ഫോണ്‍. മറ്റൊരു ഫോണ്‍ വാങ്ങേണ്ട ഓപ്ഷന്‍ വന്നാലും ഈ സന്തത സഹചാരിയെ താന്‍ ഉപേക്ഷിയ്ക്കാന്‍ തയ്യാറല്ല എന്നാണു സൈനികന്‍ പറയുന്നത്.

പഴയതാണെങ്കിലും ആള് നിസ്സാരക്കാരനല്ല. പത്തു ദിവസം കൂടുമ്പോള്‍ ചാര്‍ജ് ചെയ്‌താല്‍ മതി. 250 കോണ്ടാക്റ്റ് സേവ് ചെയ്യാം. തനിയ്ക്ക് സെല്‍ഫി-ഇന്റര്‍നെറ്റ് ഭ്രമം ഇല്ലാത്തതുകൊണ്ട് ഈ ഫോണ്‍ തന്നെ ബെസ്റ്റ് എന്ന് ഡേവ് പറയുന്നു. ഇനിയും ഒരുപാട് വര്ഷം ഈ സുഹൃത്ത് കൂടെയുണ്ടാകണം എന്നാണ് സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നത്.

click me!