ഓപ്പോ എഫ്3, എഫ്3 പ്ലസ് വിപണിയിലേക്ക്

By Web Desk  |  First Published Mar 9, 2017, 11:12 AM IST

ക്യാമറ ഫോണ്‍ നിര്‍മ്മാണത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമായ ഓപ്പോയുടെ പുതിയ എഫ്3, എഫ്3 പ്ലസ് ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും. ആദ്യഘട്ടത്തില്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഈ ഫോണുകള്‍ ഇറങ്ങുക. മാര്‍ച്ച് 23ന് ദില്ലിയില്‍ ഫോണിന്‍റെ ഇന്ത്യന്‍ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഓപ്പോ എഫ്3, 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുണ്ടാകുക. സ്നാപ്ഡ്രാഗണ്‍ 653 എസ്ഒഎസ് പ്രോസസ്സറാണ് ഇതിനുള്ളത്. 4ജിബി റാം ശേഷിയുള്ള ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി ഫോണിനുണ്ട്. ആന്‍ഡ്രോയ്ഡ് 7 ആണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 

Latest Videos

6 ഇഞ്ചാണ് ആപ്പിള്‍ എഫ്3 പ്ലസിന്‍റെ സ്ക്രീന്‍ വലിപ്പം. ഇതിന് ഗോറില്ലാ ഗ്ലാസ് 5 പ്രോട്ടക്ഷന്‍ ഉണ്ട്. 4ജിബി റാം ഉള്ള ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി ശേഷി 64 ജിബിയാണ്. രണ്ട് ഫോണിന്‍റെയും പ്രധാന ക്യാമറ 16 എംപിയും, മുന്‍ ക്യാമറ 8 എംപിയുമാണ്.

click me!