റിയല്‍ മീ-ആമസോണിന്‍റെ സ്വന്തം ഫോണ്‍

By Web Desk  |  First Published May 1, 2018, 6:32 PM IST
  • പ്രമുഖ വാണിജ്യ സൈറ്റായ ആമസോണ്‍ ഓപ്പോയുമായി സഹകരിച്ച് ഇറക്കുന്ന ഫോണ്‍ ബ്രാന്‍റാണ് റിയല്‍മീ

പ്രമുഖ വാണിജ്യ സൈറ്റായ ആമസോണ്‍ ഓപ്പോയുമായി സഹകരിച്ച് ഇറക്കുന്ന ഫോണ്‍ ബ്രാന്‍റാണ് റിയല്‍മീ. ഇതില്‍ റിയല്‍ മീ 1 എന്ന ആദ്യഫോണ്‍ മെയ് 15ന് പുറത്തിറക്കും. ഈ ഫോണ്‍ സംബന്ധിച്ച് ആമസോണ്‍ ഒരു വെബ് പേജ് തന്നെ തുറന്നിട്ടുണ്ട്. ഡയമണ്ട് ബ്ലാക്ക് റിയര്‍ ആണ് ഈ പേജില്‍ ഫോണിന്‍റെതായി പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത് ഡയമണ്ട് ബ്ലാക് രീതിയിലാണ് ഉള്ളത്. 10000-20000 രൂപയ്ക്ക് ഇടയ്ക്കായിരിക്കും ഫോണിന്‍റെ വില എന്നാണ് സൂചന. 

മെയ്ഡ് ഇന്‍ ഇന്ത്യ സീരിസില്‍ ആണ് ഒപ്പോ റിയല്‍മീ ഫോണുകള്‍ ഒരുക്കുന്നത് എന്നാണ് സൂചന. ഫോണിന് സിംഗിള്‍ എല്‍ഇഡി ഫ്ലാഷോട് കൂടിയ റിയര്‍ സിംഗിള്‍ ക്യാമറയാണ് ഉള്ളത്. ഫോണിനെ ആമസോണ്‍ സ്വന്തം പ്രോഡക്ടെന്ന് വിശേഷിപ്പിക്കുമ്പോള്‍ തന്നെ, ഫോണ്‍ പവേര്‍ഡ് ബൈ, ഒപ്പോ ഗ്ലോബല്‍‌ റിസര്‍ച്ച് ആന്‍റ് ഡെവലപ്പ് സെന്‍റര്‍, ആന്‍റ് എഐ പേറ്റന്‍റ് എന്ന് പറയുന്നുണ്ട്. ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ മെയ് 15നെ അറിയാന്‍ കഴിയൂ

Latest Videos

click me!