ഓപ്പോ എഫ്7 ഇന്ത്യയില്‍ അവതരിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. നോച്ച് ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്. 6.23 ഇഞ്ചാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 19:9 അനുപാതത്തിലാണ് സ്ക്രീന്‍. 25എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. ഏപ്രില്‍ 9 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഫോണിന്‍റെ വില 21,990 രൂപ മുതലാണ്. സോളാര്‍ റെഡ്, മുണ്‍ലൈറ്റ് സില്‍വര്‍ നിറങ്ങളില്‍ എത്തുന്ന ഫോണിന്‍റെ റാം ശേഷി 4ജിബിയാണ്, ഇന്‍റേണല്‍ സ്റ്റോറേജ് 64ജിബിയും.
ഈ ഫോണിന്‍റെ ഡയമണ്ട് ബ്ലാക്ക്, സണ്‍റൈസ് റെഡ് എന്നീ നിറങ്ങളിലുള്ള 6ജിബി റാം, 128 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എഫ്7 പതിപ്പിന് 26,990 രൂപയാണ് വില. ഈ ഫോണ്‍ സ്പെഷ്യല്‍ എഡിഷനാണ് തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ മാത്രമേ ഇത് ലഭിക്കൂ.
undefined
ആന്‍ഡ്രോയ്ഡ് ഓറീയോയയില്‍ ഒപ്പോയുടെ കളര്‍ ഒഎസ് 5.0 ഇന്‍റര്‍ഫേസിലാണ് ഓപ്പോ എഫ്7 ഇറങ്ങുന്നത്. ഡ്യൂവല്‍ സിം ഈ ഫോണില്‍ ഉപയോഗിക്കാം. റിയല്‍ ടൈം എച്ച്.ഡി ക്യാപ്പബിലിറ്റിയോടെയാണ് മുന്നിലെ 25-എംപി സെല്‍ഫി ക്യാമറ. 296 ഫേഷ്യല്‍ റെക്കഗനേഷന്‍ പൊയന്‍റ്, ബ്യൂട്ടി 2.0 ആപ്പ് എന്നിവ ഈ ക്യാമറയുടെ പ്രത്യേകതയാണ്.
3,400 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. പ്രധാന ക്യാമറയുടെ ശേഷി 16 എംപിയാണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1080x2280 പിക്സലാണ്. ഫോണിന്‍റെ പ്രോസസ്സര്‍ ഒക്ടാ കോര്‍ ആണ്.