മെയ് 16ന് ലണ്ടനിലാണ് വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ ഫോണ്‍ വണ്‍പ്ലസ് 6 ഇറക്കുന്നത്. അതിന് ഒരു ദിവസത്തിന് ശേഷം ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കുന്ന വണ്‍പ്ലസ് 6, കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ വണ്‍പ്ലസ് 5 ടിയുടെ പിന്‍ഗാമിയാണ്. ഇപ്പോള്‍ ഫോണിന്‍റെ വില സംബന്ധിച്ച സൂചനകളും പുറത്ത് വരുന്നുണ്ട്.
ട്രൂടെക്കിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് പതിപ്പുകളിലാണ് വണ്‍പ്ലസ് 6 എത്തുന്നത്. ഇതില്‍ 64 ജിബിക്ക് 36,999 രൂപയും, 128 ജിബിക്ക് 39,999 രൂപയും ആയിരിക്കും വില എന്നുമാണ് സൂചന. അതായത് വണ്‍പ്ലസ് 5ടിയെക്കാള്‍ 4000 രൂപ എങ്കിലും അധികമായിരിക്കും പുതിയ വണ്‍പ്ലസ് 6 ന്‍റെ വില എന്നാണ് റിപ്പോര്‍ട്ട്.
6.28 ഡിസ്പ്ലേ വലിപ്പത്തിലാണ് ഫോണ്‍ എത്തുന്നത്. നോച്ച് ഡിസ്പ്ലേയില്‍ എത്തുന്ന ഫോണ്‍, വേഗതയില്‍ ഏറെ പ്രത്യേകതകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പറയുന്നത്. ഇരട്ട ക്യാമറ സംവിധാനം, വയര്‍ലെസ് ചാര്‍ജിംഗ്, വാട്ടര്‍ പ്രൂഫ് തുടങ്ങിയ പ്രത്യേകതകളും ഈ ഫോണിനുണ്ട്.