അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് വണ്‍ പ്ലസ് 5ടി എത്തുന്നു

By Web Desk  |  First Published Nov 12, 2017, 2:43 PM IST

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് വണ്‍ പ്ലസ് 5ടി എത്തുന്നു. ഇപ്പോഴത്തെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ട്രെന്‍റായ അരികില്ലാത്ത സ്ക്രീനുമായാണ് വണ്‍പ്ലസ് 5ടി എത്തുന്നത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. 16 നവംബറിന് ന്യൂയോര്‍ക്കില്‍ ആയിരിക്കും ഫോണ്‍ ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

39,000ത്തിനിടയിലും, 37000ത്തിനും ഇടയിലായിരിക്കും ഈ ഫോണിന്‍റെ വില എന്നാണ് വണ്‍പ്ലസ് സിഇഒ പെറ്റ് ലീയു പറയുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയ ബീവോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ഫ്ലാഗ്ഷിപ്പ് കില്ലര്‍ എന്നാണ് ഫോണിന് ഇപ്പോള്‍ നല്‍കിയ ടാഗ് ലൈന്‍. ഇതിലൂടെ സാംസങ്ങിന്‍റെയും, ആപ്പിള്‍ ഐഫോണിന്‍റെയും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളെയാണ് ഈ ഫോണ്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.

Latest Videos

വണ്‍പ്ലസ് 5ന്‍റെ പിന്‍ഗാമിയായി എത്തുന്ന ഫോണ്‍ അതിന്‍റെ വലിപ്പത്തില്‍ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ റെസല്യൂഷന്‍ 1080x2160 പിക്സല്‍ ആയിരിക്കും. 6ജിബി, 8ജിബി പതിപ്പുകളില്‍ ഫോണ്‍ ഇറങ്ങും. ആന്‍ഡ്രോയ്ഡ് 7.1.1 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഫോണില്‍. 

click me!