പൈസ വസൂല്‍ ഫോണ്‍: വണ്‍പ്ലസ് 5ടി റിവ്യൂ

By Web Desk  |  First Published Jan 6, 2018, 3:24 PM IST

വണ്‍പ്ലസ് 5ടി എന്ന ഫോണ്‍, കഴിഞ്ഞ വര്‍ഷം ഇറങ്ങിയ വണ്‍ പ്ലസ് 5 ന്‍റെ അപ്ഗ്രേഡ് ചെയ്ത മോഡലാണ് വണ്‍പ്ലസ് 5ടി. സാംസങ്ങ്, എല്‍ജി എന്നീ കമ്പനികളുടെ പ്രോഡക്ടിനോട് കിടപിടിക്കുകയോ അവയ്ക്ക് മുകളില്‍ നില്‍ക്കുന്നതോ ആയ മോഡലുകള്‍ വിപണിയില്‍ ഇറക്കി, ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍‌ ആരാധകര്‍ക്കിടയില്‍ വണ്‍ പ്ലസ് സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ച തന്നെയാണ് വണ്‍പ്ലസ് ടി5 ലും കാണുവാന്‍ സാധിക്കുന്നത്. വിവോ, ഒപ്പോ, ഹോണര്‍ എന്നിവ ഇപ്പോള്‍ തന്നെ വിപണിയില്‍ എത്തുന്നുന്ന 18:9 സ്ക്രീന്‍ വണ്‍പ്ലസ് അവതരിപ്പിക്കുന്നു എന്നതാണ് വണ്‍പ്ലസ് 5ടിയുടെ വരവ്. 

വണ്‍പ്ലസ് 5 ന്‍റെ റീപ്ലേയ്സായി ഒരു ഉപയോക്താവിന് സ്വീകരിക്കാവുന്ന മോഡലാണ് വണ്‍പ്ലസ് 5ടി.  വണ്‍പ്ലസ് 5ടി രണ്ടാഴ്ചയോളം ഉപയോഗിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അതിന്‍റെ പ്രത്യേകതയും റിവ്യൂവും നല്‍കുന്നത്. ഈ ഫോണിന് മെമ്മറി അധിഷ്ഠിതമായി രണ്ട് വേരിയെന്‍റുകളാണ് ഉള്ളത് 64 ജിബിയുടെയും, 128 ജിബിയുടെയും ഇതില്‍ 62 ജിബിക്ക് വില 32,999 രൂപയാണ്. 128 ജിബിക്ക് വില 37,999 രൂപയാണ് വില. ഇതില്‍ 128 ജിബിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പരിശോധിച്ചത്.

Latest Videos

undefined

മികച്ച ഡിസൈന്‍

വലിയ സ്ക്രീനുകള്‍ ആണ് വരും കാലത്ത് സ്മാര്‍ട്ട്ഫോണുകളെ നയിക്കുക എന്നത് 2017 ല്‍ ഇറങ്ങിയ മുഖ്യ മോഡലുകള്‍ നോക്കിയാല്‍ തന്നെ വ്യക്തമാണ്. ആ വഴിയിലാണ് വണ്‍പ്ലസ് 5ടി എത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇറങ്ങുന്ന ആദ്യ ഫോണ്‍ ആല്ല വണ്‍പ്ലസ് 5ടി. ഒപ്പോ എഫ്5, വിവോ വി7 പ്ലസ്, എല്‍ജി ജി6 എന്നീ ഫോണുകള്‍ മുന്‍പ് തന്നെ ഇത്തരത്തിലുള്ള സ്ക്രീനുമായി എത്തിയിട്ടുണ്ട്. 

വണ്‍പ്ലസ് 5ടിയുടെ സ്ക്രീന്‍ വലിപ്പം 6.01 ഇഞ്ചാണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1080x2160 ആണ്. എഎംഒഎല്‍ഇഡി ടെക്നോളജിയാണ് സ്ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്ക്രീനിന് മുകളിലും താഴെയും ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എങ്കിലും സ്ക്രീന്‍ ഇഫക്ടിന് ഇത് വലിയ തടസമൊന്നും സൃഷ്ടിക്കുന്നില്ല. പ്രത്യേകിച്ച് വീഡിയോകള്‍ കാണുമ്പോഴും, ഗെയിം കളിക്കുമ്പോഴും. 

അലുമിനിയത്തിലാണ് വണ്‍പ്ലസ് 5ടി ബോഡിയുടെ നിര്‍മ്മാണം. അതേ സമയം സ്ക്രീനില്‍ ചെറുതായി ഒരു കര്‍വ്ഡ് ഡിസൈന്‍ വണ്‍പ്ലസ് ഈ ഫോണിന് വേണ്ടി സ്വീകരിച്ചിട്ടുണ്ട്. മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ മോഡലാണ് ഞങ്ങള്‍ പരിശോധിച്ചത്. അതേ സമയം വെതര്‍പ്രൂഫ് മോഡുകള്‍ ഒന്നുമില്ലാതെയാണ് ഫോണ്‍ എത്തുന്നത് എന്നത് അല്‍പ്പം നിരാശ തന്നെയാണ്. ഓവറോള്‍ ഡിസൈനിംഗില്‍ ആപ്പിള്‍ സാംസങ്ങ്, മോഡലുകളെപ്പോലെ കണ്ണിന്‍റെ കാഴ്ച പിടിച്ചെടുക്കുന്ന ഡിസൈന്‍ ആണോ എന്ന് സംശയവുമുണ്ട്. ഫോണ്‍ കവര്‍ ഇല്ലാതെ ഉപയോഗിക്കുന്നത് ഇത്തിരി പ്രയാസമാണ്, ഫോണിന്‍റെ ബോഡിക്ക് നല്ല വഴുക്ക് അനുഭവപ്പെടുന്നതിനാല്‍ കവര്‍ ഇട്ട് ഉപയോഗിക്കുന്നതാണ് അഭികാമ്യം.

ഫോണിന്‍റെ പിന്‍ഭാഗത്താണ് ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ഘടിപ്പിച്ചിരിക്കുന്നത്. ഫോണിന്‍റെ പിന്‍ഭാഗത്ത് നടുക്കായി അല്‍പ്പം ഉയരത്തിലാണ് ഇത്. പിന്‍ഭാഗത്ത് വലത്തെ മൂലയില്‍ ആയാണ് ഇരട്ട ക്യാമറകള്‍ ഘടപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസിന് സമാനമാണ് പിന്‍ഭാഗം എന്ന് പറയേണ്ടിവരും. 

ഫോണിന്‍റെ അടിഭാഗത്താണ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, സ്പീക്കര്‍ ഗ്രീല്‍സ്, 3.5 എംഎം ഓഡിയോ ജാക്കറ്റ് എന്നിവ കാണുന്നത്. ഫോണിന്‍റെ ഇടത് ഭാഗത്താണ് ഓഡ‍ിയോ ബട്ടണുകള്‍ എങ്കില്‍, പവര്‍ ബട്ടണ്‍ വലത് ഭാഗത്താണ്. പവര്‍ ബട്ടണിന്‍റെ മുകളില്‍ എസ്.ഡി കാര്‍ഡ് സ്ലീ സ്ലോട്ടുകള്‍. വളരെ കനം കുറഞ്ഞതും വലുതുമായ ഫോണ്‍ ആണ് 5ടി. ഫോണിന് ഒപ്പം പതിവ് പോലെ വലിയ ചാര്‍ജര്‍ ആണ് വണ്‍പ്ലസ് ഓഫര്‍ ചെയ്യുന്നത്. ഹെഡ് സെറ്റ് ലഭിക്കുന്നില്ല. 

പ്രത്യേകതകളും സോഫ്റ്റ് വെയറും

വണ്‍പ്ലസ് 5ടി പ്രോസസ്സര്‍ നോക്കുകയാണെങ്കില്‍ അത് സ്നാപ്ഡ്രാഗണ്‍ 835 എസ്ഒസിയാണ് ഇത് ആന്‍ഡ്രിനോ 540 ജിപിയുമായി ഇന്‍റഗ്രേറ്റ് ചെയ്തിരിക്കുന്നു. 6ജിബി മോഡലും, 8 ജിബി മോഡലുമാണ് ഫോണിനുള്ളത്. വിഒഎല്‍ടിഇ സപ്പോര്‍ട്ടാണ് ഫോണ്‍. രണ്ട് സിമ്മും 4ജിയായി ഉപയോഗിക്കാന്‍ സാധിക്കും. 3300 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ടൈം. ക്വിക്ക് ചാര്‍ജിംഗ് ആണ് പ്രധാന പ്രത്യേകത. അതായത് തുടര്‍ച്ചയായി 20 മിനുട്ട് ചാര്‍ജ് ചെയ്താന്‍ ഫോണ്‍ 100 ശതമാനം ചാര്‍ജ് നേടും. ഒരു ദിവസം എങ്കിലും ഡാറ്റ ഉപയോഗിച്ചാലും നില്‍ക്കും എന്നാണ് അനുഭവം. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ചാര്‍ജര്‍ കുത്തിയാല്‍ ഫോണില്‍ വേഗതയില്‍ ചാര്‍ജ് കയറില്ല. വണ്‍പ്ലസ് ചാര്‍ജറില്‍ മാത്രമാണ് ഈ പ്രത്യേകത.

ഫോണിന്‍റെ പിന്നിലെ ഇരട്ട ക്യാമറയിലേക്ക് വന്നാല്‍. ആദ്യത്തെ  ക്യാമറ സാധാരണമായ 16 എംപിയാണ്. എന്നാല്‍ രണ്ടാമത്തെ ക്യാമറ 20-എംപിയാണ് അപേച്വര്‍ എഫ്/1.7നും ഫോക്കല്‍ ലൈംഗ്ത് 27.22 എംഎ ആണ്. മികച്ച പോട്രെയെറ്റുകള്‍ എടുക്കാം എന്നതാണ് ഈ ക്യാമറയുടെ പ്രത്യേകത. അതേ സമയം ഒപ്റ്റിക്കല്‍ സൂ ഫീച്ചര്‍ ക്യാമറയ്ക്കില്ല.

സോഫ്റ്റ്വെയറിലേക്ക് വന്നാല്‍ ആന്‍ഡ്രോയ്ഡ് 8ല്‍ അല്ല വണ്‍പ്ലസ് 5ടി വന്നിരിക്കുന്നത് എന്നത് നിരാശ സമ്മാനിക്കാം എങ്കിലും, ആന്‍ഡ്രോയ്ഡ് 7.1.1 ഒക്സിജന്‍ ഒഎസ് ഫോര്‍ക്കിന്‍റെ സഹായത്തോടെ ഫോണിന് നല്‍കുന്ന അനുഭവം തൃപ്തികരം തന്നെയാണ് എന്ന് പറയാം. എന്നാല്‍ ഈ വര്‍ഷം ആദ്യത്തോടെ ആന്‍ഡ്രോയ്ഡ് ഓറിയോ അപ്ഡേറ്റ് 5ടിയില്‍ ലഭിക്കും എന്ന് വണ്‍പ്ലസ് അറിയിച്ചത് പ്രതീക്ഷയാണ്. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് നല്‍കുന്ന അനുഭവം തന്നെ ഓക്സിജന്‍ ഒഎസ് ഫോര്‍ക്ക് കപ്പിള്‍ ചെയ്ത 5ടിയുടെ സോഫ്റ്റ്വെയറും നല്‍കുന്നുണ്ട്. ഗ്യാലറിക്കും മറ്റും സ്റ്റോക്ക് ആന്‍ഡ്രോയ്ഡില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ 5ടിയില്‍ പണികുറ്റം തീര്‍ത്ത് ലഭിക്കും എന്ന് പറയാം.

അതേ സമയം ഐഫോണിലും മറ്റും ഉപയോഗിക്കപ്പെട്ട ഫേഷ്യല്‍ ഐഡി സംവിധാനം ഈ ഫോണും വാഗ്ദാനം ചെയ്യുന്നുണ്ട്. ലോ ലൈറ്റില്‍ അല്ലെങ്കില്‍ നന്നായി ഈ സിസ്റ്റം വര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ ഫിംഗര്‍പ്രിന്‍റിന്‍റെ അത്ര സുരക്ഷിതമാണോ ഫേസ് ഐഡി സംവിധാനം എന്ന സംശയം വണ്‍പ്ലസ് തന്നെ പ്രകടിപ്പിക്കുന്നുണ്ട്. 

ഫോണിന്‍റെ പ്രകടനം, ക്യാമറ

ഞങ്ങള്‍ പരിശോധിച്ചത് വണ്‍പ്ലസ് 5ടി 8ജിബി, 128 ജിബി ഫോണ്‍ ആണ് പരിശോധിച്ചത്. 8ജിബി പതിപ്പിന്‍റെ എല്ലാ ശേഷിയും ഫോണ്‍ പ്രകടിപ്പിക്കുന്നുണ്ട്. വലിയ വേഗതയില്‍ തന്നെ ഗെയിമുകളും സൈറ്റുകളും ലോഡ് ആകുന്നു എന്നത് ഉപയോക്താവിനെ സംബന്ധിച്ച് മികച്ച കാര്യമാണ്. 

ശബ്ദമാണ് ഫോണിന്‍റെ മറ്റൊരു പ്രത്യേകത മോണോ സ്പീക്കര്‍ വലിയ ശബ്ദം തന്നെ നല്‍കുന്നുണ്ട്. ഫോണിന്‍റെ വില സംബന്ധിച്ച് സ്പീക്കറിന്‍റെ പൈസ വസൂല്‍ എന്ന് തന്നെ പറയാം. 

മുന്‍ ക്യാമറയെക്കുറിച്ച് പറയുകയാണെങ്കില്‍ വിവിധ അവസ്ഥകളില്‍ മനോഹരമായി പ്രതികരിക്കുന്നു എന്നതാണ് സത്യം. സോഷ്യല്‍ മീഡിയയിലെ സെല്‍ഫികള്‍ മനോഹരമായി തന്നെ ഫോണ്‍ നല്‍കുന്നുണ്ട്. ഫോണിന്‍റെ വീഡിയോ റെക്കോഡിംഗ് 4കെ, 30എഫ്പിഎസ്, 1080 പി അറ്റ് 60എഫ്പിഎസ് എന്നിവയാണ്. 720 പി സ്ലോമോഷന്‍ എന്നിങ്ങനെ റെക്കോഡ് ചെയ്യാം. ഇത് സ്ലോ മോഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ വളരെ ഉപകാരപ്രഥമാണ് എന്ന് പറയാം. 

അവസാന വാക്ക്

വണ്‍പ്ലസ് 3 എന്ന ഫോണ്‍ വണ്‍ 3ടിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ വണ്‍പ്ലസ് കാരണമായി പറഞ്ഞത് പുതിയ പ്രോസസ്സര്‍ ലഭിച്ചതായിരുന്നു. ഇത്തവണ വണ്‍പ്ലസ് 5 ല്‍ നിന്ന് വണ്‍പ്ലസ് 5ടിയിലേക്ക് മാറാന്‍ കാരണമായത് പുതിയ സ്ക്രീന്‍ ലഭ്യമായതും. അതിനാല്‍ തന്നെ വണ്‍പ്ലസ് 5ടി  വണ്‍പ്ലസ്5നെക്കാള്‍ അല്‍പ്പം മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കാം. എന്നാല്‍ ഒപ്ടിക്കല്‍ ഫോക്കസ് പോലുള്ളവയുടെ അഭാവം ഒരു പോരായ്മയായി പറയാം എങ്കിലും. ഇതേ വിലയ്ക്ക് വിപണിയിലെ ഏത് ഫോണിനോടും വണ്‍പ്ലസ് 5ടി കിടപിടിക്കും എന്ന് തന്നെ പറയേണ്ടിവരും. ഇപ്പോഴത്തെ 18:9 സ്ക്രീന്‍ സൈസ് ഫോണുകളുടെ ഹൈപ്പിന് ഇടയില്‍ പൈസ വസൂലായി വാങ്ങുവാന്‍ കഴിയുന്ന ഫോണ്‍ ആണ് വണ്‍പ്ലസ് 5ടി എന്ന് ഉറപ്പിച്ച് പറയാം.

click me!