പോക്കിമോന്‍ ഗോ: യൂണിവേഴ്സിറ്റിയില്‍ പഠന വിഷയം

By Web Desk  |  First Published Aug 1, 2016, 4:27 AM IST

ലണ്ടന്‍: ജനപ്രിയ ഗെയിം ആയ പോക്കിമോന്‍ ഗോ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതാണ് പൊതുവില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ പോക്കിമോന്‍ ഇപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ പഠന വിഷയമാകുകയാണ്. യു.എസിലെ പെഡാഹോ എന്ന സര്‍വ്വകലാശാലയാണ് പോക്കിമോനെ പാഠ്യപദ്ധതിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പോപ് കള്‍ച്ചര്‍ ഗെയിംസ് എന്ന കോഴ്‌സ് തെരഞ്ഞെടുത്ത് പഠിക്കുന്നവര്‍ക്കാണ് പോക്കിമോനെ പിടിച്ച് നടക്കാന്‍ അവസരം ലഭിക്കുന്നത്. 

അടഞ്ഞ ക്ലാസ്സ്മുറിയിലെ പഠനത്തിനുമപ്പുറം പുറത്തിറങ്ങി നടക്കുമ്പോള്‍ പല പുതിയ കാര്യങ്ങളും പഠിക്കുന്നു എന്ന കാരണത്താലാണ് ഗെയിം സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് അധികൃതര്‍ പറയുന്നു. അതിനിടയില്‍ ജനപ്രിയ ഗെയിം ആയ പോക്കിമോന്‍ ഗോ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതാണ് പൊതുവില്‍ ചര്‍ച്ചയാകുന്നുണ്ട്. 

Latest Videos

undefined

എന്നാല്‍ പോക്കിമോന് വളരെ പ്രധാനമായ ഗുണവും ഉണ്ടെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. പൊണ്ണത്തടി കുറയ്ക്കാന്‍ പോക്കിമോന്‍ ബെസ്റ്റാണെന്നാണ് ബ്രിട്ടീഷുകാരന്‍ സാം ക്ലര്‍ക്കിന്‍റെ അനുഭവം. പൊണ്ണത്തടിയനായിരുന്നു സാം,  എന്നാല്‍ ബ്രിട്ടനിലെ എല്ലാ പോക്കിമോന്‍ ക്യാരക്ടറുകളെയും പിടികൂടുക എന്ന ലക്ഷ്യമിട്ട് 225 കിലോമീറ്റര്‍ ദൂരം കാല്‍നടത്തം പൂര്‍ത്തിയാക്കിയപ്പോള്‍ സാമിന്‍റെ ഭാരം 12 കിലോഗ്രാമായി കുറഞ്ഞു. ബ്രിട്ടണില്‍ ലഭ്യമായ 142 പോക്കിമോന്‍ ക്യാരക്ടുകളെയും സാം പിടികൂടി കഴിഞ്ഞു. 

അതിനൊപ്പം ഗെയിമിലെ 1390 പോക്കറ്റ് രാക്ഷസരൂപികളേയും സാം പിടികൂടി. ലണ്ടനിലെ പ്രിമാര്‍ക്ക് ലപ്രാസില്‍ നിന്നാണ് നിഗൂഡമായ വാട്ടര്‍ പോക്കിയെ സാം പിടിച്ചിട്ടുണ്ട്. എന്തായാലും ഇവിടെ നിര്‍ത്താന്‍ ഒരുക്കമല്ലെന്നാണ് സാം പറയുന്നത്. തടി 20 കിലോ കുറയ്ക്കാന്‍ ആണ് നീക്കം അതിന് നല്ല വഴി പോക്കിമോന്‍ തന്നെ.

click me!