ഇന്ത്യയാകെ ട്രെന്‍ഡായി നമ്മുടെ ഓണസദ്യ, പച്ചമാങ്ങ അച്ചാര്‍; 2024ല്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍ ഇവ

By Web Team  |  First Published Dec 12, 2024, 12:31 PM IST

ഗൂഗിളില്‍ ഈ വര്‍ഷം 'നിയര്‍ മീ' വിഭാഗത്തില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്ത രണ്ടാമത്തെ കാര്യം ഓണസദ്യയാണ്
 


തിരുവനന്തപുരം: 2024ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്തൊക്കെയായിരിക്കും. 'ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്' ആണ് ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെട്ടത് എന്നാണ് ഗൂഗിള്‍ പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്. 'ടി20 ലോകകപ്പ്', 'ഭാരതീയ ജനതാ പാര്‍ട്ടി', 'ഇലക്ഷന്‍ റിസല്‍ട്ട്‌സ് 2024', 'ഒളിംപിക്‌സ്' എന്നിവയാണ് ഈ പട്ടികയില്‍ തൊട്ടുപിന്നിലുള്ളവ. കേരളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ ഓണസദ്യയും ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡിംഗില്‍ ഇത്തവണ ഇടംപിടിച്ചു എന്ന പ്രത്യേകതയുമുണ്ട്. 

ഗൂഗിളില്‍ നിയര്‍ മീ (near me) വിഭാഗത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ സെര്‍ച്ച് ചെയ്ത കാര്യങ്ങളിലൊന്ന് നമ്മുടെ ഓണസദ്യയാണ്. 'ഓണസദ്യ നിയര്‍ മീ' (Onam sadhya near me) എന്ന സെര്‍ച്ച് പട്ടികയില്‍ രണ്ടാമതെത്തുകയായിരുന്നു. 2024ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത ഭക്ഷണവിഭവങ്ങളുടെ കൂട്ടത്തില്‍ 'മാങ്ങാ അച്ചാര്‍' ഇടംപിടിച്ചതും ശ്രദ്ധേയം. ഈ വിഭാഗത്തില്‍ രണ്ടാമതാണ് Mango Pickle ഇടംപിടിച്ചത്. 

Latest Videos

ഇന്ത്യയിലെ ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ് 2024

1. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
2. ടി20 ലോകകപ്പ്
3. ഭാരതീയ ജനതാ പാര്‍ട്ടി
4. ഇലക്ഷന്‍ റിസല്‍ട്ട്‌സ് 2024
5. ഒളിംപിക്‌സ്
6. എക്‌സിസ്സീവ് ഹീറ്റ്
7. രത്തന്‍ ടാറ്റ
8. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
9. പ്രോ കബഡി ലീഗ്
10. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. 

undefined

Read more: 2024ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കോപ അമേരിക്കയും ട്രംപും; പട്ടിക പുറത്തുവിട്ട് ഗൂഗിള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!