80 വാട്സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജിംഗ് സൗകര്യത്തോടെ 7000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം
ഷെഞ്ജെൻ: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീ അവരുടെ റിയല്‍മീ നിയോ 7 ചൈനയില്‍ പുറത്തിറക്കി. മീഡിയടെക് ഡൈമന്‍സിറ്റി 9300+ ചിപ്‌സെറ്റിലുള്ള ഫോണ്‍ ഇരട്ട റീയര്‍ ക്യാമറകളും 7,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയും ഉള്‍ക്കൊള്ളുന്നു. മൂന്ന് നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.
റിയല്‍മീ ജിടി നിയോ 6ന്‍റെ പിന്‍ഗാമിയായാണ് റിയല്‍മീ നിയോ 7ന്‍റെ അവതരണം. 7,000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. 80 വാട്സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജിംഗ് സൗകര്യം ഫോണ്‍ നല്‍കുന്നു. ഐപി68, ഐപി69 റേറ്റിംഗുകള്‍ ഉള്ളത് ഫോണിന്‍റെ സുരക്ഷ വ്യക്തമാക്കുന്നു. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തില്‍ റിയല്‍മീ യുഐ 6.0യിലാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്. 6.78 ഇഞ്ച് 1.5കെ (1,264x,2,780 pixels) 8ടി എല്‍ടിപിഐ ഡിസ്‌പ്ലെ 6000 നിറ്റ്‌സ് വാഗ്ദാനം ചെയ്യുന്നു. 150Hz ആണ് പരമാവധി റിഫ്രഷ് റേറ്റ്. 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും പ്രദാനം ചെയ്യുന്നു.
50 മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറ, 8 മെഗാപിക്‌സലിന്‍റെ സെക്കന്‍ഡറി വൈഡ്-ആംഗിള്‍ സെന്‍സര്‍ എന്നിവയാണ് റീയര്‍ ക്യാമറ യൂണിറ്റില്‍ വരുന്നത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് 16 എംപിയുടെ ഫ്രണ്ട് ക്യാമറയും.
ഇരട്ട സിം, 5ജി, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഗലീലിയോ, എന്‍എഫ്‌സി, വൈഫൈ 802.11 എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും അക്സെലറോ മീറ്റര്‍, കളര്‍ ടെംപറേച്ചര്‍ സെന്‍സര്‍, ഡിസ്റ്റന്‍സ് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ജിയോമാഗ്നറ്റിക് സെന്‍സര്‍, ഗൈപ്രോസ്‌കോപ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, അണ്ടര്‍-സ്ക്രീന്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിങ്ങനെയുള്ള അത്യാധുനിക സംവിധാനങ്ങളും റിയല്‍മീ നിയോ 7ലുണ്ട്.
undefined
ചൈനയില്‍ 2,099 യുവാനിലാണ് (ഏകദേശം 24,000 ഇന്ത്യന്‍ രൂപ) റിയല്‍മീ നിയോ 7ന്‍റെ അടിസ്ഥാന വേരിയന്‍റിന്‍റെ (12 ജിബി + 256 ജിബി) വില ആരംഭിക്കുന്നത്. ഏറ്റവും മുന്തിയ 16 ജിബി + 1 ടിബി വേരിയന്‍റിന് 3,299 യുവാന്‍ അഥവാ ഏതാണ്ട് 38,000 രൂപയാകും.
Read more: 9999 രൂപയ്‌ക്കൊത്ത സൗകര്യങ്ങള്‍, ഇരട്ട ക്യാമറകളും 4കെ വീഡിയോയും; മോട്ടോ ജി35 5ജി ഇന്ത്യയിലും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം