ഐഫോണ്‍ 16 പ്രോയുടെ 128 ജിബി വേരിയന്‍റിന്‍റെ യഥാര്‍ഥ വില 1,19,900 രൂപയാണ്, ആപ്പിളിന്‍റെ ട്രേഡ്-ഇന്‍ സൗകര്യം വഴി വമ്പന്‍ ഓഫര്‍ ലഭിക്കും
ആപ്പിള്‍ ഈ വര്‍ഷത്തെ ഗ്ലോടൈം ഇവന്‍റില്‍ പുറത്തിറക്കിയ സ്‌മാര്‍ട്ട്ഫോണ്‍ സിരീസിലെ പ്രോ മോഡലുകളിലൊന്നാണ് ഐഫോണ്‍ 16 പ്രോ. 1,19,900 രൂപയായിരുന്നു ഐഫോണ്‍ 16 പ്രോയുടെ വില്‍പന ആരംഭിക്കുമ്പോഴുള്ള വില. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് ട്രേഡ്-ഇന്‍ പ്രോഗ്രാമിലൂടെ ഈ ഫോണ്‍ വെറും 71,050 രൂപയ്ക്ക് വാങ്ങാനുള്ള സൗകര്യം നല്‍കുന്നുണ്ട്.
ഐഫോണ്‍ 16 പ്രോയുടെ 128 ജിബി സ്റ്റോറേജുള്ള ടൈറ്റാനിയം ഫിനിഷ് ഫോണിന് ഫ്ലിപ്‌കാര്‍ട്ടിലെ യഥാര്‍ഥ വില 1,19,900 രൂപയാണ്. എന്നാല്‍ ഈ ഫോണ്‍ ചെറിയ വിലയില്‍ ആപ്പിളിന്‍റെ എക്‌സ്ചേഞ്ച് സൗകര്യം വഴി വാങ്ങിക്കാം. മികച്ച കണ്ടീഷനിലുള്ള ഐഫോണ്‍ 14 പ്രോ കൈമാറിയാല്‍ 48,850 രൂപ വരെ ഡിസ്‌കൗണ്ട് ഐഫോണ്‍ 16 പ്രോയ്ക്ക് ലഭിക്കും. ഇതോടെയാണ് ഐഫോണ്‍ 16 പ്രോയുടെ വില 71,050 രൂപയായി കുറയുക. ഏറ്റവും പുതിയ ഐഫോണ്‍ സാങ്കേതികവിദ്യയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്ന പഴയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണിത്.
ഐഫോണ്‍ 16 പ്രോ 6.3 അഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ്. എ18 പ്രോ ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ ചാര്‍ജ് ഉപയോഗം 20 ശതമാനം കുറയ്ക്കുകയും വേഗം 15 ശതമാനം കൂട്ടുകയും ചെയ്യും എന്നാണ് കമ്പനിയുടെ അവകാശവാദം. 48 എംപി ഫ്യൂഷന്‍ ക്യാമറ, 48 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 12 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണ് ഐഫോണ്‍ 16 പ്രോയുടെ ട്രിപ്പിള്‍ റീയര്‍ ക്യാമറ യൂണിറ്റില്‍ വരുന്നത്. 12 എംപി ക്യാമറയാണ് സെല്‍ഫിക്കായും വരുന്നത്. നാനോ+ഇ-സിം എന്നീ ഡുവല്‍ സിം സൗകര്യം ഐഫോണ്‍ 16 പ്രോ നല്‍കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം