നോക്കിയ എക്സ് 6 എത്തുന്നു; വിലയും, പ്രത്യേകതകളും

By Vipin Panappuzha  |  First Published Apr 30, 2018, 5:49 PM IST
  • നോക്കിയ എക്സ് 6 എത്തുന്നു. മെയ് 16നായിരിക്കും ഫോണിന്‍റെ പുറത്തിറക്കല്‍ ചടങ്ങ്.

നോക്കിയ എക്സ് 6 എത്തുന്നു. മെയ് 16നായിരിക്കും ഫോണിന്‍റെ പുറത്തിറക്കല്‍ ചടങ്ങ്. രണ്ട് മുതല്‍ ആറുമാസത്തിനുള്ളില്‍ നോക്കിയ പ്രമോട്ടേര്‍സായ എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തിക്കും. ബീയജിംഗിലാണ് ഫോണിന്‍റെ ആഗോള പുറത്തിറക്കല്‍ ചടങ്ങ്. മെയ് 16ന് ലണ്ടനില്‍ വണ്‍പ്ലസ് 6 പുറത്തിറങ്ങുന്ന ദിവസമാണ് ചൈനയില്‍ നോക്കിയ തങ്ങളുടെ പുതിയ ഫോണ്‍ ഇറക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 

ഇതിനകം തന്നെ നോക്കിയ എക്സ് 6നെക്കുറിച്ച് ഏറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഒപ്പം ഫോണിന്‍റെ ചില ചിത്രങ്ങളും ചില ടെക് സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഐഫോണ്‍ എക്സിനെ അനുസ്മരിപ്പിക്കുന്ന 19:9 അനുപതത്തിലുള്ള നോച്ച് ഡിസ്പ്ലേ ആയിരിക്കും ഫോണിന് എന്നാണ് സൂചന. ഇരട്ട ക്യാമറ സെറ്റപ്പായിരിക്കും പിന്നില്‍ നോക്കിയ എക്സ് 9 നല്‍കുക.

Latest Videos

ഗ്ലാസ് ബാക്കായിരിക്കും ഫോണിന് ഉണ്ടാകുക. പിന്നില്‍ ഫിംഗര്‍പ്രിന്‍റ് സ്കാനറും ഉണ്ടാകും. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ആയിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. മീഡിയ ടെക് ഹീലിയോ ആയിരിക്കും പ്രോസസ്സര്‍ ചിപ്പ്. 6 ജിബി ആയിരിക്കും റാം ശേഷി. 128 ജിബി വരെ ഇന്‍റേണല്‍ സ്റ്റോറേജുണ്ടാകും. ഈ ഫോണിന്‍റെ 4ജിബി പതിപ്പ് ഇറങ്ങാനും സാധ്യതയുണ്ട്. 17,000 രൂപയ്ക്ക് അടുത്തയിരിക്കും ഫോണിന്‍റെ ഇന്ത്യന്‍ വില എന്നാണ് സൂചന.

click me!