ബാഴ്സിലോന: നോക്കിയ 8110 നോക്കിയ പുതിയ ഡിസൈനില്‍ വീണ്ടും ഇറക്കി. ബാഴ്സിലോനയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് തങ്ങളുടെ കുഞ്ഞന്‍ ഫോണ്‍ നോക്കിയ ഇറക്കിയത്. 8110 റീലോഡഡ് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഫോണിന് നല്‍കിയിരിക്കുന്ന വിശേഷണം. ബനാന ഫോണ്‍ എന്ന വേശഷണമുണ്ടായിരുന്ന 8110 യില്‍ ആ പ്രത്യേകത നോക്കിയ അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ പഴയ ഫോണിലെ പോലെ നോക്കിയ ഇതില്‍ ആന്‍റിന നല്‍കിയിട്ടില്ല. 25 ദിവസം വരെ ബാറ്ററി ചാര്‍ജ് നില്‍ക്കും എന്നാണ് ഈ ഫോണിനെ നോക്കിയ വിശേഷിപ്പിക്കുന്നത്. മഞ്ഞ, കറുപ്പ് നിറങ്ങളില്‍ ഇറങ്ങുന്ന ഫോണ്‍ മെയ് മാസം മുതല്‍ വിപണിയില്‍ എത്തും. ഇന്ത്യയില്‍ ഈ ഫോണിന് 5100 രൂപ വിലവരും എന്നാണ് പ്രതീക്ഷിക്കുന്നത്.
320X240 റെസല്യൂഷനില്‍ 2.4 ഇഞ്ച് കളര്‍ സ്ക്രീനാണ് ഫോണിനുള്ളത്. രണ്ട് എംപി ക്യാമറയുണ്ട്. നോക്കിയ ഫോണ്‍ പ്രേമികളുടെ പ്രിയപ്പെട്ട സ്നേക്ക് ഗെയിം. വൈഫൈ എന്നീ പ്രത്യേകതകളുള്ള ഫോണ്‍. 4ജി സപ്പോര്‍ട്ടാണ്.