നോക്കിയ കഴിഞ്ഞ മാസമാണ് നോക്കിയ6 2018 എഡിഷന്‍ ആഗോളതലത്തില്‍ പുറത്തിറക്കിയത്. നോക്കിയ 7പ്ലസ്, നോക്കിയ 8 സിറീക്കോ എന്നിവയ്ക്ക് ഒപ്പമാണ് ഈ ഫോണ്‍ ഇറക്കിയത്. ഇതാ ഇപ്പോള്‍ ഈ ഫോണിന്‍റെ 4 ജിബി 64 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പ് നോക്കിയ ഇന്ത്യയില്‍ ഇറക്കുന്നു. നോക്കിയ ഇന്ത്യ തന്നെയാണ് ഓഫീഷ്യല്‍ അക്കൌണ്ടിലൂടെ നോക്കിയയുടെ പുതിയ ഫോണിന്‍റെ വിവരം പുറത്തുവിട്ടത്.
പുതിയ ഫോണിന്‍റെ വില വ്യക്തം അല്ലെങ്കിലും ഇതിന്‍റെ 3ജിബി പതിപ്പിന് 16,999 രൂപയാണ് വില. അതിനാല്‍ തന്നെ 20,000 രൂപയില്‍ കൂടാത്ത വില നോക്കിയ പ്രേമികള്‍ക്ക് ഈ ഫോണിന് പ്രതീക്ഷിക്കാം. നോക്കിയ 6 എത്തുന്നത് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീനോടെയാണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1920x1080 പിക്സലാണ്. ഗോറില്ല ഗ്ലാസ് 3 സംരക്ഷണം സ്ക്രീനുണ്ട്.
undefined
2.2 ജിഗാഹെര്‍ട്സ് ഒക്ടാ കോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 630 പ്രോസസ്സറാണ് ഫോണിനുള്ളത്. ജിപിയു അഡ്രിനോ 508 ആണ്. ഫിംഗര്‍ പ്രിന്‍റ് സ്കാനറോടെയാണ് ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയ്ഡ് 8 ഓറീയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.
പിന്നിലെ ക്യാമറ എഫ് 2.0 അപ്പാര്‍ച്ചറോടെയുള്ള 16 എംപിയാണ്. മുന്നില്‍ സെല്‍ഫിക്കായി 8 എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത് ഇതിന്‍റെ അപ്പാര്‍ച്ചര്‍ എഫ് 2.0 ആണ്. രണ്ട് ക്യാമറകളും ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഡ്യൂവല്‍ മോഡ് ഈ ഫോണിലും നോക്കിയ ഉള്‍കൊള്ളിച്ചിട്ടുണ്ട്.