നോക്കിയ 3310 തിരിച്ചുവരുന്നു

By Web Desk  |  First Published Feb 15, 2017, 7:04 AM IST

ഫോണ്‍ ബിസിനസില്‍ നിന്നും വിട്ടുനിന്ന ശേഷം നോക്കിയ പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകളുമായി തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് ഫോണ്‍ പ്രേമികള്‍. അതിനിടയില്‍ ഇതാ 3310 വിപണിയിലേക്ക് തിരിച്ചെത്തുന്നതായി നോക്കിയ പ്രഖ്യാപിച്ചിരിക്കുന്നു. ടാബ് ലെറ്റ്‌സും ആന്‍ഡ്രോയിഡിന്‍റെ പുതിയ വേര്‍ഷന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് നോക്കിയ 3310ന്‍റെ തിരിച്ച് വരവ് വലിയ വാര്‍ത്തയാകുന്നത്

പത്ത് അല്ല ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഫോണാണ് നോക്കിയ 3310 എന്നാണ് ഉപയോഗിച്ചവര്‍ പറയുന്നത്. ചാര്‍ജ് ചെയ്താല്‍ പിന്നെ പത്ത് ദിവസത്തേയ്ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ബാഴ്സിലോനയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലായിരിക്കും ഫോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

Latest Videos

undefined

അടുത്തിടെ നോക്കിയയുടെ തിരിച്ച് വരവിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടാബ് ലെറ്റുമായാണ് നോക്കിയയുടെ തിരിച്ച് വരവെന്നായിരുന്നു റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുമ്പ് വരെ മൊബൈല്‍ ഫോണ്‍ വിപണിയെ നിയന്ത്രിച്ചിരുന്നത് നോക്കിയായിരുന്നു. 


 

click me!