നോക്കിയ 3310 ഇന്ത്യയിലെ വില പുറത്ത്

By Web Desk  |  First Published May 16, 2017, 10:12 AM IST

ഫോണ്‍പ്രേമികളുടെ ഗൃഹാതുരത്വം മുതലെടുക്കാന്‍ നോക്കിയ 3310 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മെയ് 18 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. എച്ച്എംഡി ഗ്ലോബലാണ് ഫോണ്‍ വിപണിയിലെത്തിക്കുന്നത്. 3310 രൂപയാണ് നോക്കിയ 3310ന്‍റെ ഇന്ത്യന്‍ വില. ചുവപ്പ്, മഞ്ഞ, നീല, ഗ്രേ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണയിലെത്തുന്നത്. 

ജൂണ്‍ മാസത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മെയ് 18നു തന്നെ ഇന്ത്യന്‍ വിപണയില്‍ സജീവമാകാന്‍ നോക്കിയ 3310 തയ്യാറായിരിക്കുകയാണ്. ക്യാമറ, റേഡിയോ,എംപിത്രി പ്ലെയര്‍ തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങള്‍ നോക്കിയ 3310 മോഡലിനുണ്ട്. ഈടുനില്‍ക്കുന്ന ബാറ്ററിയാണ് ഫോണിന്‍റെ പ്രധാന പ്രത്യേകത. 

Latest Videos

undefined

2.4 ഇഞ്ച് ഡിസ്‌പ്ലെ, 1200 എംഎഎച്ച് ബാറ്ററി. 16 എംബി ഇന്‍ബില്‍ട്ട് മെമ്മറി ശേഷി എന്നിവ പ്രധാന പ്രത്യേകതയാണ്‍. പഴയ ഫോണ്‍ കളര്‍ ഡിസ്പ്ലേയായിരുന്നില്ലെങ്കില്‍ പുതയ ഫോണിന് കളര്‍ ഡിസ്പ്ലേയാണ്. ഏറെ സ്വീകാര്യത നേടി സ്നേക്ക് ഗെയിമും ഫോണിലുണ്ടാകും.

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൊബൈല്‍ ഫോണുകളിലൊന്നാണ് നോക്കിയ 3310 മോഡല്‍. ഇതുവരെ 12.6 കോടി ഫോണുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള നോക്കിയ ഫോണുകള്‍ വീണ്ടും അവതരിപ്പിച്ചത്. 

click me!