നോക്കിയ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന നിലയില്‍ ഇന്ത്യയില്‍ വന്‍ പ്രതീക്ഷയാണ് നോക്കിയ നിര്‍മ്മാതാക്കള്‍ എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിന് നല്‍കുന്നത്. 4100 എംഎഎച്ച് ബാറ്ററി ശേഷിയിലാണ് ഫോണ്‍ എത്തുന്നത് എന്നതാണ് പ്രധാന പ്രത്യേകത. രണ്ട് ദിവസത്തെ ബാറ്ററി ചാര്‍ജാണ് ഫോണില്‍ വാഗ്ദാനം ചെയ്യുന്നത്.
നോക്കിയയുടെ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ഫോണായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7500 രൂപയ്ക്ക് അടുത്താണ് ഫോണിന്‍റെ വില വരുന്നത്. നവംബര്‍ മധ്യത്തോടെ ഫോണ്‍ വിപണിയില്‍ എത്തും.
5ഇഞ്ച് എച്ച്ഡി സ്ക്രീനാണ് ഫോണിനിനുള്ളത്. 720 X1280 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 1.3 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസ്സസറാണ് ഫോണിനുള്ളത്. 5 എംപിയാണ് മുന്‍ ക്യാമറ. 8 എംപിയാണ് പിന്‍ക്യാമറ. 1ജിബിയാണ് ഫോണിന്‍റെ റാം ശേഷി. ആന്‍ഡ്രോയ്ഡ് 7.1.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിനുള്ളത്. 8ജിബിയാണ് ഫോണിന്‍റെ ഇന്‍റേണല്‍ സ്റ്റോറേജ്.