ജനീവ: ഭൂമുഖത്ത് 90 ശതമാനം മനുഷ്യരും ശ്വസിക്കുന്നത് ദുഷിച്ച വായുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. വായു മലിനീകരണം മൂലം ലോകത്ത് 60 ലക്ഷം പേര്‍ വര്‍ഷന്തോറും മരിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലും പടിഞ്ഞാറന്‍ പസഫിക് മേഖലയുമാണ് ഏറ്റവുമധികം വായു മലിനീകരണമുള്ള പ്രദേശമെന്നും ഡബ്ല്യുഎച്ച്ഒ നടത്തിയ പഠനത്തില്‍ പറയുന്നു.
മലിനീകരണം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന മലിനീകരണം തടയാന്‍ അടിയന്തിര നടപടികള്‍ എടുക്കണം. ആരോഗ്യമുള്ളവരായി ഇരിക്കാന്‍ ശുദ്ധ വായു ശ്വസിക്കണമെന്നും ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ജനറല്‍ ഫ്‌ളാവിയ ബസ്രിയോ പറഞ്ഞു.