നാം ഭൂമിയില്‍ ഇപ്പോള്‍ താമസിക്കുന്നത് മേഘാലയന്‍ യുഗത്തില്‍

By Web Desk  |  First Published Jul 19, 2018, 9:58 AM IST
  • ഭൂമിയുടെ ഇപ്പോഴത്തെ ഭൂവിജ്ഞാനീയയുഗം മേഘാലയന്‍ യുഗം എന്നാണ് അറിയിപ്പെടുക എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്

ദില്ലി: ഭൂമിയുടെ ഭൗമസ്ഥിതി അനുസരിച്ച് മനുഷ്യനടക്കം ഭൂമിയിലെ ജീവജാലങ്ങള്‍ തമസിക്കുന്ന ഈ കാലത്തിന് പേരിട്ട് ശാസ്ത്രകാരന്മാര്‍. ഭൂമിയുടെ ഇപ്പോഴത്തെ ഭൂവിജ്ഞാനീയയുഗം മേഘാലയന്‍ യുഗം എന്നാണ് അറിയിപ്പെടുക എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. മേഖലയിലെ ഒരു ഗുഹയില്‍ നിന്നും കണ്ടെടുത്ത സ്റ്റാല്‍ഗമെറ്റ് ശിലയാണ് ഈ കാലത്തെ നിര്‍വചിക്കാന്‍ ശാസ്ത്രലോകത്തിന് തുണയായത്.

ഇതിനാലാണ് ഈ യുഗത്തെ മേഘാലയന്‍ യുഗം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് ലോകത്ത് തുടരുന്ന കാലവസ്ഥ രീതികള്‍ ആരംഭിച്ചിട്ട് 4,200 കൊല്ലമായി എന്നാണ് സൂചന. അതായത് നാല് സഹസ്രാബ്ദം മുന്‍പ് ആരംഭിച്ചതാണ് ഇന്നും തുടരുന്ന മേഘാലയന്‍ യുഗം.

Latest Videos

undefined

ഒരു ആഗോള വരള്‍ച്ചയ്ക്ക് ശേഷമാണ് ഭൂമിയുടെ കാലവസ്ഥ ഇന്നത്തെ തരത്തില്‍ മാറിയത് എന്നാണ് ശാസ്ത്രലോകം പറയുന്നത്.ഈ വരള്‍ച്ചയാണ് അക്കാലത്ത് നിലവിലുണ്ടായ ചൈനീസ്, ഈജിപ്ഷ്യന്‍ പ്രചീന സംസ്കാരങ്ങളെ തുടച്ച് നീക്കിയത്. ഈ കാലഘട്ടത്തെ ഹോളോസെന്‍ ഇപോച്ച് എന്നാണ് അറിയപ്പെടുന്നത്. 

ഭൂമിയില്‍ സംഭവിച്ച ഭൂവിജ്ഞാനീയയുഗങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കാലമാണ് മേഘാലയന്‍ കാലമെന്നാണ് ശാസ്ത്രകാരന്മാരുടെ അഭിപ്രായം. കാരണം കൃഷിയിലും മറ്റും കാലവസ്ഥയ്ക്ക് അനുസരിച്ച് മാറ്റം വരുത്തി പിടിച്ച് നില്‍ക്കാന്‍ അന്ന് കൃഷി ചെയ്ത മനുഷ്യകുലങ്ങള്‍ക്ക് സാധിച്ചെന്ന് ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ജിയോളജിക്കല്‍ സയന്‍സ് (ഐയുജിഎസ്) മേധാവി സ്റ്റാന്‍ലി ഫിന്നി പറയുന്നു. ഭൂമിയിലെ ഈ വലിയ കാലവസ്ഥ വ്യതിയാനത്തിന്‍റെ തെളിവുകള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു. അതിലെ സുപ്രധാന തെളിവാണ് മേഘാലയയിലെ ഗുഹയില്‍ നിന്നും കണ്ടെത്തിയത്.

മേഘാലയന്‍ യുഗത്തിന്‍റെ തുടക്കത്തിലെ വരള്‍ച്ച 200 കൊല്ലം നീണ്ടുനിന്നും എന്നാണ് റിപ്പോര്‍ട്ട്. ഈ കാലത്താണ് വലിയ തോതില്‍ ഈജിപ്റ്റ്, ഗ്രീസ്, സിറിയ, പാലസ്തീന്‍, മെസപൊട്ടോമിയ, ഇന്‍റുസ് വാലി എന്നിവിടങ്ങളില്‍ വലിയ ജനതയുടെ പാലയാനം നടന്നുവെന്നാണ് കണ്ടെത്തല്‍. അന്തരീക്ഷ ചാക്രീകരണവും, സമുദ്രത്തിന്‍റെ മാറ്റങ്ങളും കാലവസ്ഥ വ്യതിയാനത്തിന് കാരണമായേക്കും.

click me!