തിരുവനന്തപുരം: ആശങ്ക ഉണര്‍ത്തി പുതിയ ഡെങ്കി വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തി. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, ദില്ലി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സാമ്പിളുകള്‍ പരിശോധിച്ച് പഠനം നടത്തിയിരുന്നു.
എങ്കിലും വൈറസിനെ കണ്ടെത്താനായില്ല. മാത്രമല്ല, 2012 ല്‍ കേരളത്തിലും, തമിഴ.നാട്ടിലും ഈ വൈറസിന്റെ ആക്രമ്ണം ഉണ്ടായിരുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
വൈറോളജി എന്ന പ്രസീദ്ധീകരണത്തിലാണ് പുതിയതായി കണ്ടെത്തിയ വൈറസിനെ കുറിച്ച് വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. സിംഗപ്പൂരില്‍ 2005 ലും, ശ്രീലങ്കയില്‍ 2009 ലും ഈ വൈറസ് വ്യാപകമായി ബാധിച്ചിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി.