നോക്കിയ 6 നു പിന്നാലെ നോക്കിയ 8 ഹാന്‍ഡ്‌സെറ്റും ഉടന്‍ വില്‍പനക്കെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. എന്നാല്‍ ചൈനീസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ജെഡി ഡോട്ട് കോമില്‍ നോക്കിയ 8 ലിസ്റ്റ് ചെയ്തിരിക്കുന്നത് വരവിന്‍റെ മുന്നോടിയാണെന്നാണ് സൂചനകള്‍. ഉടന്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണ്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നോക്കിയയുടെ ഫ്‌ലാഗ്ഷിപ് ക്യാമറ ഫോണാണ് നോക്കിയ 8. ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 ചിപ്‌സെറ്റ്, 6ജിബി റാം, 64 ജിബി, മൈക്രോഎസ്‍ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ദ്ധിപ്പിക്കാം. നോക്കിയ 8 ന്റെ രണ്ടാം വേരിയന്റില്‍ 821 ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 821 4ജിബി റാം ആണുള്ളത്.
undefined
രണ്ടു വേരിയന്റുകളിലും 24 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 12 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ഇരട്ട ഫ്രണ്ട് സ്പീക്കര്‍ ഫീച്ചറുകള്‍ക്ക് സാധ്യതയുണ്ട്. മുന്നില്‍ ബട്ടണുകളൊന്നും ഇല്ല. യുനിബോഡി മെറ്റല്‍ ഡിസൈനിലാകും നോക്കിയ 8 എത്തുക.
എച്ച്എംഡി ഗ്ലോബലിന്റെ പുതിയ ഹാന്‍ഡ്‌സെറ്റുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പാണ് നോക്കിയ 8 ചൈനീസ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം കണ്‍സപ്റ്റ് ഗ്രാഫിക്‌സാണ്. ഫോണിന്റെ പ്രീബുക്കിങ്ങും തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. 3188 യുവാന്‍ അഥവാ 31,000 രൂപയാണ് വില. ബ്ലാക്ക്, ഗ്രേ എന്നീ നിറങ്ങളിലാവും നോക്കിയ 8 എത്തുക.