ഫേസ്ബുക്ക് മെസഞ്ചറിന്റെ അടുത്ത പതിപ്പ് കൂടുതല്‍ ഡാറ്റ ചോര്‍ത്തില്ല

By Web Desk  |  First Published Oct 17, 2016, 4:49 AM IST

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും ജനപ്രിയമായി തീര്‍ന്ന ചാറ്റ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു ഉപയോഗിക്കുമ്പോള്‍ ഡാറ്റ ഉപഭോഗം വളരെ കൂടുതലാണെന്ന പരാതി ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. അതിനുള്ള പ്രതിവിധിയുമായാണ് ഫേസ്ബുക്ക് മെസഞ്ചറിന്റെ അടുത്ത പതിപ്പ് പുറത്തിറങ്ങുകയെന്നാണ് സൂചന. ഡാറ്റാ സേവര്‍ മോഡ് എന്ന ഓപ്‌ഷനാകും പുതിയ മെസഞ്ചറിന്റെ പ്രധാന സവിശേഷത. ഇതിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പ് പരീക്ഷണഘട്ടത്തിലാണ്. പരീക്ഷണം വിജയകരമായാല്‍ ഔദ്യോഗികമായിതന്നെ പുതിയ മെസഞ്ചര്‍ പുറത്തിറക്കുമെന്നാണ് സൂചന. ഇതിലെ ഡാറ്റ സേവര്‍ മോഡ് ഓണ്‍ ആക്കിയാല്‍, ഉപയോക്താവിന്റെ അനുമതിയില്ലാതെ വീഡിയോ-ഫോട്ടോ കണ്ടന്റുകള്‍ ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡ് ചെയ്യുകയില്ല. വീഡിയോ പരസ്യങ്ങളും ഡൗണ്‍ലോഡ് ആകുകയില്ല. മറ്റു ചില ഓപ്ഷനുകള്‍ കൂടി ഉപയോക്താവിന് ഈ പതിപ്പില്‍ ലഭ്യമാകും. നമ്മള്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ ഫോട്ടോയും വീഡിയോയും മാത്രം ഡൗണ്‍ലോഡ് ആക്കാനുമുള്ള അവസരമുണ്ടാകും.

click me!