പ്രിസ്മ തരംഗമായി മാറുന്നു

By Web Desk  |  First Published Jul 14, 2016, 8:48 AM IST

സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുക എന്നത് ഇന്ന് ഒരു ആഘോഷമാണ്. അതേ നിങ്ങളുടെ ചിത്രങ്ങള്‍ പുതിയ ഭാവം തന്നെ നല്‍കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്പ് തരംഗമാകുന്നു.  പിക്ചര്‍ ഫില്‍ട്ടര്‍ ആപ്പ് പ്രിസ്മ തരംഗമായി മാറുകയാണ്. എടുത്ത ചിത്രങ്ങളെ ഒരു മോഡേണ്‍ പെയ്ന്റിംഗിന് സമാനമായ രീതിയിലേക്ക് പരിഷ്‌ക്കരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നല്‍കുന്ന ആപ്പ് ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ പ്രത്യക്ഷപ്പെട്ട ശേഷം ചര്‍ച്ചാവിഷയമായിട്ടുണ്ട്.

ഒരു ബോറന്‍ ഇമേജിനെ പോലും മികവുറ്റ ഒരു കലോപഹാരമാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് ഇതിനെ പ്രിയങ്കരമാക്കി മാറ്റുന്ന ഘടകം.  ഗൂഗിള്‍ പ്‌ളേയിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ഒരു നൂറായിരം ഫോട്ടോ എഡിറ്റിംഗ് ആപ്പുകള്‍ ഉണ്ടെങ്കിലും പ്രിസ്മ നല്‍കുന്നത് പുത്തന്‍ അനുഭവം എന്നാണ് ഉപയോഗിക്കുന്നവരുടെ അഭിപ്രായം. 

Latest Videos

undefined

മറ്റ് ആപ്പുകള്‍ നല്‍കാത്ത ഒരുകൂട്ടം ഫില്‍ട്ടര്‍ ഓപ്ഷനുകളുമായാണ് പ്രധാനമായും പ്രിസ്മയെ മികച്ചതാക്കുന്നത്. പിക്കാസോ, വാന്‍ഗോഗ്, ലെവിറ്റാന്‍, മങ്ക് എന്നിങ്ങനെയുള്ള വിഖ്യാത ചിത്രകാരന്മാരുടെ ബ്രഷ് സ്‌ട്രോക്ക് ആര്‍ട്ട്  തങ്ങളുടെ ഫോട്ടോയെ ഈ ആപ്പുവഴി പരിഷ്‌ക്കരിക്കാനാകുന്നു.

പോര്‍ട്രയറ്റുകള്‍ക്കായി വിവിധ ഡിസൈനും പാറ്റേണും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരുകൂട്ടം ന്യൂറന്‍ നെറ്റ്‌വര്‍ക്കുകളും ആര്‍ട്ടഫിഷ്യല്‍ ഇന്റ്‌ലിജന്‍സുമാണ് ഒരു സ്മാര്‍ട്ട്‌ഫോണില്‍ എടുക്കുന്ന സാധാരണ ഡിജിറ്റല്‍ ഇമേജിനെ വ്യത്യസ്തമാക്കി മാറ്റുന്നതെന്ന് കമ്പനി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു.

click me!