ഇരുപത് കൊല്ലത്തെ ഭൂമിയുടെ മാറ്റം നാസയുടെ വീഡിയോ

By Web Desk  |  First Published Nov 19, 2017, 12:47 PM IST

ഇരുപത് വര്‍ഷത്തില്‍ ഭൂമിയില്‍ ജീവജാലങ്ങള്‍ക്ക്  രേഖപ്പെടുത്തി നാസയുടെ വീഡിയോ മാപ്പ്. വിവിധ കൃത്രിമോപഗ്രഹങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ചാണ്  മാറ്റങ്ങള്‍ നാസ വീഡിയോയിലൂടെ കാണിച്ചുതരുന്നത്.  ഉത്തരാര്‍ദ്ധഗോളത്തില്‍ കൂടുതല്‍ പച്ചപ്പ് 20 വര്‍ഷത്തിനുള്ളില്‍ ഉണ്ടായി എന്നാണ് നാസയുടെ കണ്ടെത്തലുകളിലെ പ്രധാനപ്പെട്ട ഒന്ന്.

സമുദ്രങ്ങളുടെ പ്രതലത്തില്‍ കൂടുതല്‍ ജീവജാലങ്ങള്‍ പ്രത്യേകിച്ച് ചെടികള്‍ പ്രത്യക്ഷപ്പെട്ടുവെന്ന് പറയുന്നുണ്ട്. 1970 മുതല്‍ വിവിധ കൃത്രിമോപഗ്രങ്ങള്‍ ഭൂമിയിലെ ജീവനെ നിരീക്ഷിക്കുന്നുണ്ട്. 1997 ല്‍ സമുദ്രനിരീക്ഷണത്തിനായി സീ വ്യൂ  വൈഡ് ഫീല്‍ഡ് ഓഫ് വ്യൂ സെന്‍സര്‍  (SeaWiFS) എന്ന പദ്ധതിയും നാസ ആരംഭിച്ചിരുന്നു. 

Latest Videos

സീവൈഫ്സിന്‍റെ അടക്കം 20 കൊല്ലത്തെ റെക്കോഡുകളാണ് നാസ  ഗവേഷകര്‍ ചില നിമിഷങ്ങളായി ചുരുക്കിയിരിക്കുന്നത്. ഇതുവരെ ഭൂമിയിലെ ജീവജാലങ്ങളെ ഇത്രയും മനോഹരമായി ചിത്രീകരിച്ചിട്ടില്ലെന്നാണ് ഈ വീഡിയോ സംബന്ധിച്ച് നാസയുടെ ഗോദാര്‍ദ് സ്പൈസ് ഫ്ലൈറ്റ് സെന്‍ററിലെ ഗവേഷക ജെനി കാള്‍ ഫീല്‍ഡ്മാന്‍ പറയുന്നത്.

click me!