പ്രേതങ്ങളുടെ ആഘോഷം എന്നാണ് പാശ്ചാത്യലോകം പ്രത്യേകിച്ച് അമേരിക്കയില്‍ ആഘോഷിക്കുന്ന ഹാലോവീന്‍ ആഘോഷം അറിയപ്പെടുന്നത്. ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും. ബഹിരാകാശത്തെ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ പുറത്ത് വിട്ടാണ് നാസയുടെ ഹാലോവീന്‍ ആഘോഷം.
ഭീകരരൂപങ്ങള്‍ കെട്ടി തെരുവ് കീഴടക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് കിടിലന്‍ ബൗക്ഗ്രൗണ്ട് ശബ്ദമാണിവയെന്നാണ് നാസ പറയുന്നത്. ബുധന്‍റെ അന്തരീക്ഷ അലര്‍ച്ചയും, സൂര്യന്‍റെ ശബ്ദവും അടക്കം ഗംഭീര ശബ്ദങ്ങളാണ് യൂട്യൂബിലും സൗണ്ട് ക്ലൗഡിലേയും നാസ പുറത്ത് വിട്ടിരിക്കുന്നത്.
നാസയുടെ വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രകാരന്മാരാണ് ഈ ശബ്ദങ്ങള്‍ ശേഖരിച്ചത്. നാസയുടെ ജൂനോ ബഹിരാകാശ വാഹനം പിടിച്ചെടുത്ത ശബ്ദങ്ങളാണ് പൊതുവായി ഈ പുറത്തുവിട്ട ശബ്ദങ്ങളില്‍ ഉള്ളത്.