ആ അജ്ഞാത വസ്തുവെന്ത് ശാസ്ത്രലോകത്ത് ചൂടേറിയ ചര്‍ച്ച

By Web Desk  |  First Published Jan 30, 2017, 11:00 AM IST

ന്യൂയോര്‍ക്ക്: രാജ്യന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഒരു കാഴ്ച ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു. ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കുന്ന സംഘങ്ങളെ സ്വതവേ യുഎഫ്ഒ ഹണ്ടേര്‍സ് എന്നാണ് പറയുന്നത്. ഇത്തരം സംഘത്തില്‍ അംഗമായ ജോണ്‍ ക്രോഡിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ശൂന്യകാശ കാഴ്ചകള്‍ നാസ അടക്കമുള്ള ഏജന്‍സികള്‍ തല്‍സമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ ഒരു ലൈവ് പരിശോധിക്കുമ്പോഴാണ് ജോണ്‍ ക്രാഡ് ഒരു അജ്ഞാത വസ്തു നീങ്ങുന്നത് കണ്ടത്. സാധാരണമായി ബഹിരാകാശത്ത് കാണുന്ന വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഈ വസ്തുവിന്‍റെ രൂപം എന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ വ്യക്തമാകും. സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. എന്നാല്‍ അഞ്ജാത വസ്തു സ്‌ക്രീനില്‍ വന്നതോടെ ലൈവ് വീഡിയോ സെക്കന്റുകളോളം നിര്‍ത്തിവച്ചു. 

Latest Videos

undefined

മുമ്പ് ഇത്തരം വിചിത്ര വസ്തുക്കള്‍ ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ലൈവ് ഫീല്‍ഡില്‍ കണ്ടിട്ടുണ്ടെന്നും ആ സമയം നാസ ലൈവ് വീഡിയോ നിര്‍ത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.  

കഴിഞ്ഞ വര്‍ഷം ജൂലൈ  9ന് ഒരു വിചിത്രമായ ഒരു വസ്തു പ്രത്യേക്ഷ പെട്ടതിനെ തുടര്‍ന്നു സംപ്രേഷണം നിലച്ചിരുന്നു. അത് ഉല്‍ക്കയാകാമെന്ന വാദം ഉയര്‍ന്നിരുന്നു. അതേസമയം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള സിഗ്നലുകള്‍ തടസപ്പെടുമ്പോഴാണു സംപ്രേക്ഷണം തടസപ്പെടുന്നതെന്നാണു നാസയുടെ വിശദീകരണം. 

click me!