മോട്ടോ Z3 പ്ലേ 5ജി മോഡല്‍ ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി. മോട്ടോ നിര്‍മ്മാതാക്കളായ ലെനോവയുടെ ഉള്ളില്‍ നിന്ന് തന്നെയാണ് മോട്ടോ Z3 പ്ലേ വിത്ത് 5ജി മുഡ് എന്ന ഫോണിന്റെ ചിത്രങ്ങളും ബാക്ക് കവറിന്റെ ഫോട്ടോയും ചോര്‍ന്നത്.
നേരത്തെ ലഭിച്ച വിവരങ്ങള്‍ പ്രകാരം, മോട്ടോ Z3 പ്ലേയില്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറാണ് ഉള്ളത്. 4ജിബിയാണ് റാം ശേഷി. 3,000 എംഎഎച്ചായിരിക്കും ബാറ്ററി. മോട്ടോയുടെ ഏറ്റവും തടികുറഞ്ഞ മോഡലായിരിക്കും മോട്ടോ Z3 പ്ലേ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
6 ഇഞ്ചായിരിക്കും സ്ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്.ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുണ്ടാകുക. ഡ്യൂവല്‍ ക്യാമറ സാധാരണമായി മോട്ടോ ഫോണില്‍ കാണുന്ന സര്‍ക്കിളില്‍ ഉണ്ടാകും. 32 ജിബിയോ, 64 ജിബിയോ ആയിരിക്കും ഇന്റേണല്‍ മെമ്മറി.