മോട്ടറോളയുടെ ബെസ്റ്റ് സെല്ലിങ് ഫോണായ മോട്ടോയുടെ അഞ്ചാം തലമുറ മോഡല്‍ പുറത്തിറക്കി. മോട്ടോ ജി5 പ്ലസ് എന്ന മോഡലാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. 14,999 രൂപയാണ് വില. 3ജിബി റാം/16 ജിബി മെമ്മറി, 4 ജിബി റാം/ 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായാകും മോട്ടോ ജി5 പ്ലസ് വിപണിയില്‍ ലഭ്യമാകുക. 3ജിബി റാം/16 ജിബി മെമ്മറി മോഡലിന് 14,999 രൂപയും 4 ജിബി റാം/ 32 ജിബി മെമ്മറി മോഡലിന് 16,999 രൂപയുമാണ് വില. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ഫ്ലിപ്കാര്‍ട്ട് മുഖേന മോട്ടോ ജി5 പ്ലസ് വാങ്ങാനാകും.
5.2 ഇഞ്ച് ഡിസ്‌പ്ലേ, രണ്ട് ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്‌ടാ-കോര്‍ പ്രോസസര്‍ നാലു ജിബി വരെയുളള റാം, 12 എംപി റിയര്‍-5എംപി ഫ്രണ്ട് ക്യാമറകള്‍, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ജി5 പ്ലസിന്റെ സവിശേഷതകള്‍.
ഫുള്‍ മെറ്റാലിക് ബോഡി ഡിസൈന്‍, കൂടുതല്‍ മികവുറ്റ ക്യാമറ ഫങ്ഷന്‍ സാധ്യമാക്കുന്ന വേഗമേറിയ പ്രോസസര്‍ എന്നിവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍. ഇന്ത്യന്‍ വിപണിയില്‍ ഷവോമി, മൈക്രോമാക്‌സ്, സഹോദരമോഡലായ ലെനോവൊ എന്നിവയുമായാണ് മോട്ടറോള ഇന്ത്യന്‍ വിപണിയില്‍ മല്‍സരിക്കുന്നത്.